സൗദിക്ക് നേരെ ഭീകരാക്രമണങ്ങൾ നടക്കുന്നത് ഇറാൻ നിർമിത ആയുധങ്ങളുമായി : സൗദി വിദേശകാര്യ മന്ത്രാലയം

ഇറാൻ നിർമിത ആയുധങ്ങളുമായാണ് സൗദിക്ക് നേരെ ഭീകരാക്രമണങ്ങൾ നടക്കുന്നതെന്ന് സൗദി വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. തുടർച്ചയായ ആക്രമണങ്ങളെ വിവിധ ലോക രാജ്യങ്ങൾ അപലപിച്ചു. എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരെയുണ്ടായ ആക്രമണത്തെ അമേരിക്കയും അപലപിച്ചു.
ഇറാൻ നിർമിത മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് സൗദിയുടെ എണ്ണ സംഭരണ ശാലകൾക്ക് നേരെയും ആക്രമണം നടന്നത്. രാജ്യത്തിന്റെ വടക്ക് ഭാഗത്ത് നിന്നും സമുദ്രത്തിൽ നിന്നുമാണ് പല തവണ ആക്രമണം ഉണ്ടായത്. ഇറാന്റെ പിന്തുണയോടെ യമനിലെ ഹൂതികളും സൗദിക്ക് നേരെ നിരന്തരം ആക്രമണം നടത്തുകയാണ്. യമനിലെ ഹൂതികൾ 9 വയസ് മുതലുള്ള കുട്ടികളെ യുദ്ധക്കളത്തിലേക്ക് ഇറക്കുകയാണെന്നും ആദിൽ ജുബൈർ ആരോപിച്ചു.
അതേസമയം, റിയാദിലെ എണ്ണ സംസ്‌കരണ ശാലകൾക്ക് നേരെ കഴിഞ്ഞ ദിവസം ഉണ്ടായ ഭീകരാക്രമണത്തെ അമേരിക്ക അപലപിച്ചു. യമനും, ഖത്തറും, കുവൈറ്റും, അറബ് പാർലമെന്റും ആക്രമണത്തെ അപലപിച്ചു.
Story Highlights- saudi, iran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here