തൃശൂർ നഗരത്തിൽ തീപിടുത്തം

തൃശൂർ നഗരത്തിൽ തീപിടുത്തം. മുനിസിപ്പൽ ബസ് സ്റ്റാൻഡിന് സമീപമുള്ള ആയുർവേദ മരുന്നുകൾ വിൽക്കുന്ന കടയിലാണ് തീപിടുത്തമുണ്ടായത്. അഗ്നിശമന സേനയുടെ രണ്ട് യൂണിറ്റുകൾ എത്തി ഉടൻ തീ അണച്ചതിനാൽ മറ്റു കടകളിലേക്ക് തീ പടർന്നില്ല.

തൃശൂർ ഫയർ സ്റ്റേഷനിലെ ഉദ്യോഗസ്ഥരും പൊലീസും പൊതുജനങ്ങളും സംയുക്തമായായിരുന്നു തീയണയ്ക്കാനുള്ള ശ്രമം നടത്തിയത്. അപകടം ഒഴിവാക്കാൻ സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലെ ആളുകളെ ഉടൻ ഒഴിപ്പിച്ചു. മന്ത്രി വി. എസ് സുനിൽകുമാർ ഉൾപ്പെടെ ഉള്ളവർ സ്ഥലത്തെത്തി.

Story Highlights- Fire

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top