സൗദിയിൽ ആക്ടീവ് കൊവിഡ് കേസുകളുടെ എണ്ണത്തിൽ വർധനവ്

സൗദിയിൽ ആക്ടീവ് കൊവിഡ് കേസുകളുടെ എണ്ണത്തിൽ വർധനവ്. 3916 പേരാണ് ഇപ്പോൾ ചികിത്സയിൽ ഉള്ളത്. 382 കൊവിഡ് കേസുകളും ആറ് മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു.

സൗദി ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തു വിട്ട റിപ്പോർട്ട് പ്രകാരം ഡിസംബർ 5ന് ശേഷമുള്ള ഏറ്റവും ഉയർന്ന ആക്ടീവ് കേസുകളാണ് ഇപ്പോഴുള്ളത്. 3916 പേർ നിലവിൽ രാജ്യത്ത് ംകാവിഡ് ചികിത്സയിൽ ഉണ്ട്. ഇതിൽ 587 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്. 3,84,653 കൊവിഡ് കേസുകളും, 3,74,135 രോഗമുക്തിയും, 6,602 കൊവിഡ് മരണവുമാണ് സൗദിയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തത്. 97.27 ശതമാനമാണ് രോഗമുക്തി നിരക്ക്. 382 കൊവിഡ് കേസുകളും, 271 രോഗമുക്തിയും ആറ് മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. 37,402 സാമ്പിളുകൾ ആണ് 24 മണിക്കൂറിനിടെ പരിശോധിച്ചത്. റിയാദിൽ 120ഉം, മക്കയിൽ 29ഉം, ദമാമിൽ 21ഉം, ജിദ്ദയിൽ 19ഉം, മദീനയിൽ 7ഉം കൊവിഡ് കേസുകൾ ഇന്ന് സ്ഥിരീകരിച്ചു.

അതേസമയം. രാജ്യത്ത് കൊവിഡ് വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 29,59,270 ആയി. ഹജ്ജ്
ഉംറ പ്രവർത്തനങ്ങളുമായി ബന്ധപ്പെടുന്ന എല്ലാവരും എത്രയും പെട്ടെന്ന് കൊവിഡ് വാക്‌സിൻ സ്വീകരിക്കണമെന്ന് മക്ക മേയർ മുഹമ്മദ് അൽഖുവൈ നിർദേശം നൽകി. അതിനിടെ പ്രാർത്ഥിക്കാൻ എത്തിയവർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സൗദിയിൽ ഏഴ് പള്ളികൾ കൂടി അടച്ചു. ഇതോടെ അടച്ച പള്ളികൾ 326 ആയി. ഇതിൽ 311 പള്ളികളും അണുനശീകരണത്തിന് ശേഷം വീണ്ടും തുറന്നു.

Story Highlights- Covid 19, saudi arabia

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top