കോണ്‍ഗ്രസിന്റെ സമൂഹ മാധ്യമ പ്രചാരണ പ്രവര്‍ത്തനം വാര്‍ റൂമുകള്‍ സജ്ജമാക്കിയെന്ന് അനില്‍ ആന്റണി

നിയമസഭാ തെരഞ്ഞെടുപ്പില്‍ വാര്‍ റൂമുകള്‍ സജ്ജമാക്കിയാണ് കോണ്‍ഗ്രസിന്റെ പ്രചാരണ പ്രവര്‍ത്തനമെന്ന് കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനറും എഐസിസി സോഷ്യല്‍ മീഡിയ സെല്‍ കോര്‍ഡിനേറ്ററുമായ അനില്‍ ആന്റണി. സമൂഹ മാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണത്തിന് എല്ലാ ജില്ലകളിലും വാര്‍ റൂമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അനില്‍ ആന്റണി പറഞ്ഞു.
Read Also : ആന്റണി വിളിച്ചു; വിമത നേതാവ് എ. വി ഗോപിനാഥിന്റെ വാർത്താസമ്മേളനം മാറ്റി
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേയ്ക്ക് ഇപ്പോഴില്ലെന്നും സംഘടനാ സംവിധാനത്തില്‍ പ്രവര്‍ത്തിക്കാനാണ് താത്പര്യമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകന്‍ ട്വന്റിഫോറിനോട്. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ തന്നെ നിലപാട് വ്യക്തമാക്കിയത്. പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത് അംഗീകാരമെന്നും ഭാവിയിലും മത്സരത്തിന് ഇല്ലെന്നാണ് നിലപാടെന്നും അനില്‍ പറഞ്ഞു.
കൊറോണക്കാലത്ത് ഡിജിറ്റല്‍ മീഡിയ ടൂളുകള്‍ക്ക് പ്രാധാന്യമുള്ള തെരഞ്ഞെടുപ്പാണ് വരുന്നത്. സംഘടന മികവും കൂടിയുണ്ടെങ്കില്‍ പാര്‍ട്ടി വിജയിക്കും. കോണ്‍ഗ്രസ് ചെയ്ത പ്രവര്‍ത്തനങ്ങള്‍ക്ക് അധികം പിആര്‍ വര്‍ക്ക് തയാറാക്കിയിട്ടില്ലെങ്കിലും കേന്ദ്ര- സംസ്ഥാന നേതൃത്വങ്ങളുടെ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായാണ് പ്രവര്‍ത്തിക്കുന്നതെന്നും അനില്‍ കൂട്ടിച്ചേര്‍ത്തു.
Story Highlights- anil antony, a k antony