അഴിമതി ആരോപണം: മുന്‍ മുംബെെ പൊലീസ് കമ്മീഷണര്‍ക്ക് എതിരെ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി

മഹാരാഷ്ട്രയിലെ മഹാവികാസ് അഗാഡി സര്‍ക്കാറിനെ പിടിച്ചുലച്ച് അഴിമതി ആരോപണം. സ്‌ഫോടക വസ്തു കേസില്‍ മുംബെെ പൊലീസ് കമ്മീഷണര്‍ പരംഭീര്‍ സിംഗിനെതിരെ വരാനിരിക്കുന്ന അന്വേഷണത്തെയും കേസിനെ തുടര്‍ന്ന് ഉണ്ടായ മന്‍സൂക്ക് ഹിരണിന്റെ ആത്മഹത്യ സംബന്ധിച്ച അന്വേഷണത്തെയും അട്ടിമറിക്കാനാണ് ആരോപണം ഉന്നയിച്ചിരിക്കുന്നതെന്നും മന്ത്രി അനില്‍ ദേശ്മുഖ് ട്വീറ്റ് ചെയ്തു. പരംഭീര്‍ സിംഗ് ആണ് ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിനെതിരെ 100 കോടിയുടെ അഴിമതി ആരോപണം ഉന്നയിച്ചിരിക്കുന്നത്.
എല്ലാ മാസവും ബാറുകളില്‍ നിന്നും ഹുക്ക പാര്‍ലറുകളില്‍ നിന്നുമായി 100 കോടി രൂപ പിരിച്ച് നല്‍കണമെന്ന് ആഭ്യന്തര മന്ത്രി ആവശ്യപ്പെട്ടുവെന്നാണ് ആരോപണം. മുകേഷ് അംബാനിയുടെ വീട്ടിന് മുന്നില്‍ സ്‌ഫോടക വസ്തുവടങ്ങിയ വാഹനം കൊണ്ടിട്ട കേസില്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ സച്ചിന്‍ വാസെ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഇയാളോടാണ് 100 കോടി പിരിച്ചെടുക്കാന്‍ അഭ്യന്തര മന്ത്രി ആവശ്യപ്പെട്ടത്. അറസ്റ്റിലായ സച്ചിന്‍ വാസെ ഇപ്പോള്‍ എന്‍ഐഎ കസ്റ്റഡിയിലാണ്.
പരംഭീര്‍ സിംഗിനെ മുംബൈ പൊലീസ് കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് മഹാരാഷ്ട്ര ഹോം ഗാര്‍ഡിലേക്ക് കഴിഞ്ഞ ദിവസം മാറ്റിയിരുന്നു. ആഭ്യന്തര മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് വിളിച്ചുവരുത്തിയാണ് 100 കോടി പിരിച്ചെടുക്കാന്‍ ആവശ്യപ്പെട്ടതെന്നാണ് ആരോപണം. ഇക്കാര്യം വ്യക്തമാക്കി പരംഭീര്‍ സിംഗ് മുഖ്യമന്തി ഉദ്ദവ് താക്കറെയ്ക്ക് അയച്ച റിപ്പോര്‍ട്ടില്‍ സച്ചിന്‍ ബലിയാടാണെന്നും പറയുന്നു.
മഹാവികാസ് അഖാഡി സര്‍ക്കാരിന്റെ പ്രവര്‍ത്തന ലക്ഷ്യം വെളിപ്പെട്ടെന്നും ആഭ്യന്തര മന്ത്രിയും സര്‍ക്കാരും രാജി വയ്ക്കണം എന്നും ബിജെപി ആവശ്യപ്പെട്ടു. സര്‍ക്കാര്‍ രാജിവെച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധം സംസ്ഥാനത്ത് നടത്തും എന്നും ബിജെപി വ്യക്തമാക്കി.
Story Highlights- maharashtra, corruption
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here