ദേവികുളത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ഹൈക്കോടതിയിലേക്ക്

ദേവികുളത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആര്‍ എം ധനലക്ഷ്മി ഹൈക്കോടതിയെ സമീപിക്കും. എഐഎഡിഎംകെ സ്ഥാനാര്‍ത്ഥിയായ ആര്‍ എം ധനലക്ഷ്മിയുടെ നാമനിര്‍ദേശ പത്രികയാണ് കഴിഞ്ഞ ദിവസം വരണാധികാരി തള്ളിയത്. സ്വന്തം നിലയ്ക്ക് കേസ് നല്‍കുമെന്ന് ധനലക്ഷ്മി പറഞ്ഞു. നാളെ സ്ഥാനാര്‍ത്ഥി ഹൈക്കോടതിയെ സമീപിക്കും. അതേസമയം മണ്ഡലത്തില്‍ സ്വതന്ത്രയെ പിന്തുണയ്ക്കാനായിരുന്നു എന്‍ഡിഎ തീരുമാനം.
ഇന്നലെ ഫോം 26 അപൂര്‍ണമെന്ന് ചൂണ്ടിക്കാണിച്ച് ഇവരുടെ പത്രിക തള്ളിയിരുന്നു. ധനലക്ഷ്മിയുടെ ഡമ്മി സ്ഥാനാര്‍ത്ഥിയുടെ പത്രികയും തള്ളി. എന്നാല്‍ പത്രിക തള്ളിയതിന്റെ കാരണം വ്യക്തമല്ലെന്ന് ധനലക്ഷ്മി പ്രതികരിച്ചു. നേരത്തെ ഗുരുവായൂരിലെയും തലശേരിയിലെയും നാമനിര്‍ദേശ പത്രിക തള്ളപ്പെട്ട ബിജെപി സ്ഥാനാര്‍ത്ഥികള്‍ ഹെെക്കോടതിയെ സമീപിച്ചിരുന്നു. ഇവരുടെ ഹര്‍ജി ഇന്ന് ഉച്ചയോടെ കോടതി പരിഗണിക്കും.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here