രക്തസാക്ഷി മണ്ഡപത്തിലേക്ക് അതിക്രമിച്ച് കയറിയിട്ടില്ല; വിശദീകരണവുമായി സന്ദീപ് വാചസ്പതി

sandeep vachaspathi on punnapra vayalar issue

പുപന്നപ്ര വയലാർ രക്തസാക്ഷി മണ്ഡപത്തിലെത്തി പുഷ്പാർച്ചന നടത്തിയ നടപടിയിൽ വിശദീകരണവുമായി ബിജെപി സ്ഥാനാർത്ഥി സന്ദീപ് വാചസ്പതി. രക്തസാക്ഷി മണ്ഡപത്തിലേക്ക് അതിക്രമിച്ച് കയറിയിട്ടില്ലെന്ന് സന്ദീപ് വാചസ്പതി ട്വന്റിഫോറിനോട് പറഞ്ഞു.

രക്തസാക്ഷി മണ്ഡപത്തിലെത്തിയത് അർധരാത്രിയല്ലെന്നും അവിടെയെത്തിയത് ധീരദേശാഭിമാനികളെ ആദരിക്കാനും സിപിഐഎമ്മിന്റെ വഞ്ചന തുറന്ന് കാണിക്കാനുമായിരുന്നുവെന്ന് ട്വന്റിഫോറിന്റെ എൻകൗണ്ടറിൽ വാചസ്പതി പറഞ്ഞു.

നിരപരാധികൾ കൊല്ലപ്പെടുമ്പോൾ സമരനേതാക്കൾ എവിടെയായിരുന്നുവെന്നും നേതാക്കളെ മഹത്വവത്കരിക്കാൻ അവരുടെ പേരുകൾ രക്തസാക്ഷി മണ്ഡപത്തിൽ എഴുതി വച്ചിരിക്കുകയാണെന്നും വാചസ്പതി പറഞ്ഞു.

Story Highlights- sandeep vachaspathi on punnapra vayalar issue

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top