Advertisement

‘പൊലീസ് മാമന്മാരുടെ ശ്രദ്ധയിലേക്ക്’; സജി ചെറിയാന്റെ ഭരണഘടനാവിരുദ്ധ പ്രസംഗത്തിന്റെ പൂര്‍ണരൂപം പുറത്തുവിട്ട് ബിജെപി

July 17, 2022
Google News 3 minutes Read
bjp leader facebook post about saji cheriyan speech

സജി ചെറിയാന്‍ എംഎല്‍എയുടെ ഭരണഘടനാവിരുദ്ധ പരാമര്‍ശമുള്ള പ്രസംഗത്തിന്റെ പൂര്‍ണരൂപം പുറത്തുവിട്ട് ബിജെപി. ഫേസ്ബുക്ക് പേജിലാണ് രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പ്രസംഗം നല്‍കിയത്. പ്രസംഗത്തിന്റെ പൂര്‍ണരൂപം ലഭ്യമല്ലെന്നായിരുന്നു വിഷയത്തില്‍ പൊലീസ് നിലപാട്.(bjp leader facebook post about saji cheriyan speech)

ബിജെപി നേതാവ് സന്ദീപ് വചസ്പതിയാണ് പ്രസംഗം ഷെയര്‍ ചെയ്തിരിക്കുന്നത്. ‘സജി ചെറിയാന്റെ ഭരണഘടനാ അവഹേളന പ്രസംഗം കിട്ടാനില്ല എന്ന കാരണത്താല്‍ മനംനൊന്ത് അന്വേഷണം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്ന പൊലീസ് മാമന്മാരുടെ ശ്രദ്ധയിലേക്ക് സമര്‍പ്പിക്കുന്നു. ഒട്ടും മുറിയാതെ, മുറിക്കാതെ മുഴുവന്‍ ചടങ്ങും ഇതാ ഇവിടെ സമര്‍പ്പയാമി’ എന്നാണ് കേരള പൊലീസിനെ ടാഗ് ചെയ്തിരിക്കുന്ന പോസ്റ്റിലെ വാക്കുകള്‍. രണ്ട് മണിക്കൂര്‍ 28 മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ് വിഡിയോ.

സജി ചെറിയാന്റെ ഭരണഘടനക്കെതിരായ പ്രസംഗത്തിന്റെ മുഴുവന്‍ വിഡിയോയും കോടതിയെ ഏല്‍പ്പിക്കുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.സുധീര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തെളിവുകള്‍ കോടതിയിലെത്തിയാല്‍ സജി ചെറിയാന് എംഎല്‍എ സ്ഥാനവും രാജിവെക്കേണ്ടി വരുമെന്ന് മനസിലായതു കൊണ്ടാണ് പൊലീസും സിപിഐഎമ്മും വിഡിയോ കോടതിക്ക് കൈമാറാന്‍ മടിക്കുന്നത്. സജി ചെറിയാന്‍ ഉടന്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്നും സുധീര്‍ പറഞ്ഞു. വിഡിയോ ബിജെപിയുടെ കയ്യിലുണ്ടെന്നും ബിജെപി നേതാവ് സൂചന നല്‍കിയിരുന്നു.

Read Also: സജി ചെറിയാൻ്റെ വകുപ്പുകൾ 3 മന്ത്രിമാർക്ക് വിഭജിച്ച് നൽകി

പത്തനംതിട്ട മല്ലപ്പള്ളിയില്‍ സി.പി.ഐ.എം പരിപാടിയില്‍ പ്രസംഗിക്കുമ്പോഴാണ് മന്ത്രി വിവാദ പരാമര്‍ശം നടത്തിയത്. ജനത്തെ കൊള്ളയടിക്കാന്‍ പറ്റിയ മനോഹരമായ ഭരണഘടനയാണ് രാജ്യത്തിന്റേതെന്നും ബ്രിട്ടീഷുകാരന്‍ പറഞ്ഞതും തയാറാക്കിക്കൊടുത്തതുമായ ഭരണഘടനയാണ് എഴുതിവെച്ചതെന്നും അദ്ദേഹം വിമര്‍ശിച്ചു.

Story Highlights: bjp leader facebook post about saji cheriyan speech

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here