സിപിഐഎം-ബിജെപി സഖ്യമെന്ന ആരോപണത്തിൽ മുൻപ് പറഞ്ഞതേ ഇപ്പോഴും പറയാനുള്ളൂ: വി മുരളീധരൻ

muraleedharan 24 news interview

സംസ്ഥാനത്ത് സിപിഐഎം-ബിജെപി സഖ്യമെന്ന ആരോപണത്തിൽ മുൻപ് പറഞ്ഞതേ ഇപ്പോഴും പറയാനുള്ളൂ എന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ട്വൻ്റിഫോറിനോട് പ്രതികരിക്കുന്നതിനിടെയാണ് മുരളീധരൻ ഇത്തരത്തിൽ നിലപാടെടുത്തത്. സഖ്യമുണ്ടെന്ന ആരോപണം ശരിയോ തെറ്റോ എന്ന ചോദ്യത്തിന് മുൻനിലപാടിൽ ഉറച്ചുനിൽക്കുകയാണെന്നും മറ്റൊന്നും പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു.

‘അദ്ദേഹം പറഞ്ഞ കാര്യത്തെക്കുറിച്ച് പറയേണ്ട എല്ലാ മറുപടികളും പറയേണ്ട കേന്ദ്രങ്ങളിൽ നിന്ന് കൃത്യമായി നൽകപ്പെട്ടിട്ടുണ്ട്. അതിൽ കൂടുതൽ പറയേണ്ട ആവശ്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ഞാൻ പറഞ്ഞത് ആ കാര്യത്തിൽ എൻ്റെ ഭാഗത്തുനിന്നുള്ള മറുപടിയെ കുറിച്ച് മാത്രമല്ല. അദ്ദേഹം ഉൾപ്പെടുന്ന പ്രസ്ഥാനത്തിൻ്റെ ഏറ്റവും ഉന്നതരായ ആളുകൾ വരെ മറുപടി പറഞ്ഞുകഴിഞ്ഞു. അതുകൊണ്ട് അക്കാര്യത്തിൽ വീണ്ടും ചർച്ച ചെയ്യേണ്ട ആവശ്യമോ അതിനപ്പുറത്തേക്ക്ക് സംസാരിക്കേണ്ട കാര്യമോ ഇല്ലെന്ന എൻ്റെ ആദ്യത്തെ പരാമർശം ആവർത്തിക്കുന്നു. എത്ര തവണ ഏതൊക്കെ തരത്തിൽ ചോദിച്ചാലും ഇതേ പറയാനുള്ളൂ. ഇരു കൂട്ടരും ആക്ഷേപ്പിക്കുന്നെങ്കിൽ അങ്ങനെ ഒരു കാര്യം ഇല്ലെന്നാണ് അർത്ഥം. മാത്രമല്ല, എതിരാളികളായ രണ്ട് കൂട്ടരുടെയും മുഖ്യശത്രു ആയിട്ട് ഒരു സീറ്റ് മാത്രമുള്ള ബിജെപിയെ കണക്കാക്കുന്നുണ്ടെങ്കിൽ ബിജെപി ഈ സീറ്റിൽ ഒതുങ്ങില്ലെന്ന അവരുടെ ആശങ്കയാണിത്.’- /മുരളീധരൻ പറഞ്ഞു.

Story Highlights- v muraleedharan to 24 news interview

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top