2016 ലെ നേമത്തെ തോൽവിക്ക് കാരണം യുഡിഎഫ് വോട്ടുകച്ചവടമെന്ന് വി. സുരേന്ദ്രൻപിള്ള

2016 ലെ നേമത്തെ തോൽവിക്ക് കാരണം യുഡിഎഫ് വോട്ടുകച്ചവടമെന്ന് തുറന്നടിച്ച് എൽജെഡി ജനറൽ സെക്രട്ടറി വി. സുരേന്ദ്രൻപിള്ള. നിർണായക സീറ്റുകൾ ഘടകകക്ഷികൾക്ക് വിട്ടുനൽകുന്നത് കോൺഗ്രസിന്റെ സ്ഥിരം രീതിയാണെന്ന് സുരേന്ദ്രൻപിള്ള പറഞ്ഞു.
സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ വോട്ട് കച്ചവടം നടത്തിയിട്ടുണ്ട്. വോട്ട് കച്ചവടം മറയ്ക്കാനാണ് കോൺഗ്രസ് പുതിയ ആരോപണങ്ങൾ ഉന്നയിക്കുന്നത്. നേമത്ത് വോട്ട് കച്ചവടം നടന്നെന്ന് ഒ.രാജഗോപാൽ തന്നെ പറഞ്ഞതാണ്. നേമത്തെ ഇപ്പോഴത്തെ യുഡിഎഫ് സ്ഥാനാർത്ഥിയും ശ്രദ്ധിക്കണം. താൻ പറയാതെ തന്നെ ഇക്കാര്യം മുരളീധരന് അറിയാം. പ്രവർത്തകരെ കുറ്റംപറയില്ലെന്നും സുരേന്ദ്രൻപിള്ള കൂട്ടിച്ചേർത്തു. 2016 ൽ നേമത്തെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു സുരേന്ദ്രൻപിള്ള.
Story Highlights- V Surendran pillai, Nemom, congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here