ബേപ്പൂരിലെ പോരാട്ടച്ചൂട് കനക്കുന്നു; കോട്ട കാക്കാന്‍ എല്‍ഡിഎഫ്

സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് രംഗത്ത് ഡീലുകളും സഖ്യങ്ങളും ചര്‍ച്ചയാകുമ്പോള്‍ മുന്നണി കൂട്ടുകെട്ടിന്റെ പേരില്‍ കോഴിക്കോട് ബേപ്പൂരില്‍ മൂന്ന് പതിറ്റാണ്ട് മുന്‍പേ ചര്‍ച്ച തുടങ്ങിയിട്ടുണ്ട്. ഇടത് കോട്ടയാണെങ്കിലും മണ്ഡലം പിടിക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് യുഡിഎഫും ബിജെപിയും. എന്നാല്‍ സീതാറാം യെച്ചൂരിയെയും മുഖ്യമന്ത്രിയെയും പ്രചാരണത്തിനിറക്കി ഇടത് കോട്ടയുടെ മതില്‍ ഉയര്‍ത്താനുള്ള പ്രതീക്ഷയിലാണ് എല്‍ഡിഎഫ്.
വിവാഹവേദികളിലുള്‍പ്പടെ കയറി വോട്ടര്‍മാരെ നേരിട്ട് കണ്ടാണ് സ്ഥാനാര്‍ത്ഥികള്‍ വോട്ടുറപ്പിക്കുന്നത്. മണ്ഡല ചരിത്രത്തില്‍ പരാജയ കണക്കാണ് കൂടുതലെങ്കിലും യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് കണക്ക് തന്നെയാണ് അവകാശവാദം.
ഡിവൈഎഫ്‌ഐ നേതാവ് കൂടിയായ ഇടത് സ്ഥാനാര്‍ത്ഥി പി എ മുഹമ്മദ് റിയാസിനെ കടന്നാക്രമിച്ചാണ് ബിജെപി പ്രചാരണം. എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ പി പ്രകാശ് ബാബു പറയുന്നത് ബേപ്പൂര്‍ ഇടത് കോട്ടയല്ലെന്നാണ്. നേരത്തെയുള്ള സ്ഥാനാര്‍ത്ഥിയുടെ വ്യക്തിപ്രഭാവത്തിന്റെ പേരില്‍ മുന്നേറ്റമുണ്ടായെങ്കിലും റിയാസിന്റെ സ്ഥാനാര്‍ത്ഥിത്വത്തോട് കൂടി ഭിന്നിപ്പ് വ്യക്തമായെന്നും പ്രകാശ് ബാബു.
മുഖ്യമന്ത്രിയുടെ മരുമകനെന്ന രാഷ്ട്രീയ എതിരാളികളുടെ പ്രചാരണത്തിലൊന്നും വീഴാതെ തീര്‍ത്തും വികസന രാഷ്ട്രീയം പറഞ്ഞാണ് റിയാസിന്റെ യാത്ര. മറുപടി അര്‍ഹിക്കാത്ത കാര്യത്തില്‍ മറുപടി പറയേണ്ടതില്ല. ജനങ്ങള്‍ മറുപടി നല്‍കുമെന്നും റിയാസ്.
Story Highlights- assembly elections 2021, kozhikkode
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here