ഗുരുവായൂരില്‍ ബിജെപിയുമായി രഹസ്യ ധാരണ ആരോപിച്ച് എല്‍ഡിഎഫും യുഡിഎഫും നേര്‍ക്കുനേര്‍

ഗുരുവായൂര്‍ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഇല്ലാതായതോടെ വാദപ്രതിവാദങ്ങളുമായി എല്‍ഡിഎഫും യുഡിഎഫും രംഗത്ത്. പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കുമ്പോഴും എന്‍ഡിഎ വോട്ടുകള്‍ എവിടെ എകീകരിക്കപ്പെടുമെന്നതാണ് ഇരുമുന്നണികളെയും വെട്ടിലാക്കുന്നത്.
സംസ്ഥാനത്തുള്ള കോണ്‍ഗ്രസ്- ബിജെപി രഹസ്യധാരണയുടെ നേര്‍ ചിത്രമാണ് ഗുരുവായൂരില്‍ സംഭവിച്ചതെന്നും നേതൃത്വം ഗുരുവായൂരിലെ ബിജെപി പ്രവര്‍ത്തകരെ വഞ്ചിച്ചെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ കെ അക്ബര്‍ ആരോപിച്ചു.
Read Also : ദേവികുളത്തും തലശേരിയിലും ഗുരുവായൂരും എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളി
ബിജെപി- എല്‍ഡിഎഫ് ധാരണയാണ് പത്രിക തള്ളിയതിന് പിന്നിലെന്നാണ് യുഡിഎഫിന്റെ പ്രത്യാരോപണം. കൈവിട്ടുപോയ മണ്ഡലം തിരിച്ചുപിടിക്കുക മാത്രമാണ് ലക്ഷ്യമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ എന്‍ എ ഖാദര്‍ പറഞ്ഞു.
അതേസമയം ബിജെപി സ്ഥാനാര്‍ഥി അഡ്വ. നിവേദിതയുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി ഉണ്ടായില്ലെങ്കില്‍ സുപ്രിം കോടതിയെ സമീപിക്കാനാണ് തീരുമാനം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ 25490 വോട്ടുകളാണ് അഡ്വ. നിവേദിത ഗുരുവായൂര്‍ മണ്ഡലത്തില്‍ നേടിയത്. ഇത്തവണ ബിജെപി വലിയ പ്രതീക്ഷ അര്‍പ്പിച്ച മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥി ഇല്ലാതായത് നേതൃത്വത്തിന് വന്‍ തിരിച്ചടിയായി.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here