ഡൽഹി ലഫ്റ്റനന്റ് ഗവർണർക്ക് കൂടുതൽ അധികാരം നൽകുന്ന ബിൽ പാസാക്കി

ഡൽഹി ലഫ്റ്റനന്റ് ഗവർണർക്ക് കൂടുതൽ അധികാര അവകാശങ്ങൾ നൽകുന്ന ബിൽ ലോക്‌സഭ പാസാക്കി. ഡൽഹി സർക്കാരിനെ നിയന്ത്രിക്കുന്ന കൂടുതൽ അധികാരങ്ങൾ നൽകുന്ന ബില്ലാണ് ഇന്ന് ലോക്‌സഭ പാസാക്കിയത്.

‘ദ ഗവൺമെന്റ് ഓഫ് നാഷണൽ കാപിറ്റൽ ടെറിട്ടറി ഓഫ് ഡൽഹി അമൻഡ്‌മെന്റ് ബിൽ’ 2021 അനുസരിച്ച് മുഖ്യമന്ത്രിയെ നിയന്ത്രിക്കാൻ അടക്കമുള്ള അധികാരം ലഫ്റ്റനന്റ് ഗവർണർക്ക് ബിൽ നൽക്കുന്നു. ഡൽഹി സർക്കാർ കടുത്ത എതിർപ്പ് ഉന്നയിച്ച ബില്ലാണ് ലോക്‌സഭ പാസാക്കിയത്. പ്രതിപക്ഷ അംഗങ്ങൾ അവതരിപ്പിച്ച ഭേദഗതികൾ തള്ളിയാണ് ബിൽ ലോക്‌സഭ അംഗീകരിച്ചത്. ലോക്‌സഭ പാസാക്കിയ ബിൽ അടുത്ത ദിവസം രാജ്യസഭയിൽ അവതരിപ്പിക്കും.

Story Highlights- Lok Sabha Passes Bill Clarifying Centre’s Power Over Delhi Government

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top