സാഗർ സർഹാദി അന്തരിച്ചു

sagar sarhadi passes away

ബോളിവുഡ് തിരക്കഥാകൃത്തും സംവിധായകനുമായ സാഗർ സർഹാദി അന്തരിച്ചു. 88 വയസായിരുന്നു. മുംബൈയിൽ പുലർച്ചെയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലായിരുന്നു.

കഹോന പ്യാർ ഹെ , സിൽസില, കബി കബി, ബാസാർ, ചാന്ദിനി തുടങ്ങിയ ഒട്ടേറെ ഹിറ്റ് ചിത്രങ്ങൾക്ക് തിരക്കഥയെഴുതിയിട്ടുണ്ട്.

ഉർദു ചെറുകഥാകൃത്തായായിരുന്നു സർഹാദിയുടെ തുടക്കം. തുടർന്ന് 1976 ലെ ‘കഭീ കഭീ’യിലൂടെ തിരക്കഥാകൃത്തായി അരങ്ങേറ്റം കുറിച്ചു. 1982 ലെ ബസാറിലൂടെ സർഹാദി സംവിധായകനായും തിളങ്ങി.

Story Highlights- sagar sarhadi passes away

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top