കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസിലെ ഇരട്ട സംവരണം; സംസ്ഥാന സർക്കാരിന് സുപ്രിംകോടതി നോട്ടിസ്

Moratorium; supreme court will hear petition today

കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസിലെ ഇരട്ട സംവരണ നയം ചോദ്യം ചെയ്ത ഹർജിയിൽ സംസ്ഥാന സർക്കാരിന് സുപ്രിംകോടതി നോട്ടിസ്.

ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസുമായി ബന്ധപ്പെട്ട മറ്റ് ഹർജികൾക്കൊപ്പം ഈ ഹർജിയും പരിഗണിക്കും.

സർക്കാർ സർവീസിലുള്ളവർക്ക്, കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസിലും സംവരണം ഏർപ്പെടുത്തിയ സംസ്ഥാന സർക്കാർ നടപടിക്കെതിരെയാണ് ഹർജി. മുന്നോക്ക സമുദായ ഐക്യമുന്നണിയാണ് ഹർജി സമർപ്പിച്ചത്.

അടുത്ത മാസം ആറിനാണ് മറ്റ് ഹർജികൾ പരിഗണിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

Story Highlights- sc sends notice to state govt on ksa issue

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top