അനിൽ ദേശ്മുഖിനെതിരായ ആരോപണം; അംബാനി കേസിൽ നിന്ന് ശ്രദ്ധ തിരിക്കാൻ വേണ്ടിയെന്ന് ശരദ് പവാർ

മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിനെതിരായ മുംബൈ മുൻ പൊലീസ് കമ്മിഷണർ പരംബീർ സിംഗിന്റെ ആരോപണം മുകേഷ് അംബാനി കേസ് അന്വേഷണത്തിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാൻ വേണ്ടിയെന്ന് എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാർ. മുംബൈ ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ അന്വേഷണം ശരിയായ ദിശയിലാണ്. ഇത് തിരിച്ചുവിടാനുള്ള ശ്രമമാണ് പരംബീർ സിംഗ് നടത്തുന്നതെന്നും ശരദ് പവാർ പറഞ്ഞു.

നേരത്തേ അനിൽ ദേശ്മുഖിനെതിരെ ഗുരുതര ആരോപണവുമായി പരംബീർ സിംഗ് രംഗത്തെത്തിയിരുന്നു. സസ്‌പെൻഷനിലായ പൊലീസ് ഉദ്യോഗസ്ഥൻ സച്ചിൻ വാസെ ഉൾപ്പെടെയുള്ളവരെ ഉപയോഗിച്ച് പണം കൈക്കലാക്കാൻ ശ്രമിച്ചുവെന്നായിരുന്നു പരംബീർ സിംഗിന്റെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് പരംബീർ സിംഗ് കത്തയച്ചിരുന്നു. മുംബൈ പൊലീസ് കമ്മിഷണർ സ്ഥാനത്തുനിന്ന് മാറ്റിയതിന് പിന്നാലെയാണ് ആരോപണം ഉന്നയിച്ചതെന്ന് ചൂണ്ടിക്കാട്ടി പരംബീർ സിംഗിന്റെ ഉദ്ദേശ്യത്തെ പവാർ ഇന്നലെയും ചോദ്യം ചെയ്തിരുന്നു.

Story Highlights- Sharat pawar, mukesh ambani case

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top