Advertisement

ക്വാറന്റീന്‍ വേണ്ടാത്ത രാജ്യങ്ങളുടെ ലിസ്റ്റ് വീണ്ടും പുതുക്കി അബുദാബി

March 23, 2021
Google News 1 minute Read

ക്വാറന്റീന്‍ വേണ്ടാത്ത രാജ്യങ്ങളുടെ ലിസ്റ്റ് വീണ്ടും പുതുക്കി അബുദാബി. പുതുക്കിയ ഹരിത രാജ്യങ്ങളുടെ ലിസ്റ്റില്‍ 12 രാജ്യങ്ങളുടെ പേരുകളാണുള്ളത്. നേരത്തെയുണ്ടായിരുന്ന പട്ടികയില്‍നിന്ന് കസാഖിസ്ഥാനെ ഒഴിവാക്കിയിട്ടുണ്ട്

കൊവിഡ് വ്യാപനം കണക്കിലെടുത്താണ് അബുദാബിയിലേക്ക് വരുന്ന വിവിധ രാജ്യങ്ങളിലെ ആളുകള്‍ക്ക് ക്വാറന്റീന്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിവരുന്നത്. ഇതിന്റെ ഭാഗമായി ക്വാറന്റീന്‍ വേണ്ടാത്ത രാജ്യങ്ങളുടെ ലിസ്റ്റ് അബുദാബി വീണ്ടും പുതുക്കി. അബുദാബി വിനോദ സഞ്ചാര വകുപ്പാണ് പട്ടിക പുറത്ത് വിട്ടത്.

ഓസ്‌ട്രേലിയ, ഭൂട്ടാന്‍, ബ്രൂണൈ, ചൈന, ഗ്രീന്‍ലാന്റ്, ഹോങ്കോംഗ്, ഐലന്റ്, മൗറീഷ്യസ്, എന്നീ രാജ്യങ്ങള്‍ക്ക് പുറമെ മൊറോക്കോ, ന്യൂസിലാന്റ്, സൗദി അറേബ്യ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളാണ് പുതുക്കിയ ഗ്രീന്‍ ലിസ്റ്റില്‍ ഉള്ളത്. ഈ രാജ്യങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാരെ അബുദാബിയില്‍ എത്തിയതിനുശേഷം നിര്‍ബന്ധിത ക്വാറന്റീന്‍ നടപടികളില്‍ നിന്നും ഒഴിവാക്കുമെന്ന് അബുദാബി സാംസ്‌കാരിക, ടൂറിസം വകുപ്പ് അറിയിച്ചു. രാജ്യത്തെ പൗരന്‍മാരുടെയും താമസക്കാരുടെയും സുരക്ഷ സംബന്ധിച്ച കര്‍ശനമായ മാനദണ്ഡങ്ങള്‍ക്ക് വിധേയമാണ് ഗ്രീന്‍ ലിസ്റ്റ് തയാറാക്കുന്നത്.

Story Highlights- Abu Dhabi updates green list

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here