കന്യാസ്ത്രീകളെ ആക്രമിച്ച സംഭവം: നടപടിയാവശ്യപ്പെട്ട് ബിജെപി യോഗി ആദിത്യനാഥിന് കത്തയച്ചു

ട്രെയിനിൽ കന്യാസ്ത്രീകളെ ആക്രമിച്ച സംഭവത്തിൽ അടിയന്തര അന്വേഷണവും നടപടിയുമാവശ്യപ്പെട്ട് ബിജെപി കേരള ഘടകം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യനാണ് കത്തയച്ചത്.

ഡൽഹിയിൽ നിന്ന് ഈ മാസം 19 ന് ഒഡീഷയിലേക്ക് പോകുകയായിരുന്ന സേക്രട്ട് ഹാർട്ട് കോൺഗ്രിഗേഷൻ ഡൽഹി പ്രോവിൻസിലെ രണ്ടു കന്യാസ്ത്രീകൾക്കും രണ്ട് വിദ്യാർത്ഥിനികൾക്കും നേരെയാണ് ഒരു സംഘം ആക്രമണം അഴിച്ചുവിട്ടത്. സംഭവത്തിൽ പൊലീസും കുറ്റകരമായ നിലപാടാണ് സ്വീകരിച്ചത്. കുറ്റക്കാർ ആരായിരുന്നാലും കർശന നടപടിയുണ്ടാകണമെന്ന് ജോർജ് കുര്യൻ ആവശ്യപ്പെട്ടു.

Story Highlights- Nun, Attack, Yogi adithya nath, bjp

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top