പോസ്റ്ററുകളിൽ പേരിനൊപ്പം ഐഎഎസ്; കോൺഗ്രസ് സ്ഥാനാർത്ഥി സരിന് വരണാധികാരിയുടെ നോട്ടിസ്

ഒറ്റപ്പാലം കോൺഗ്രസ് സ്ഥാനാർത്ഥി ഡോ. പി സരിന് വരണാധികാരിയുടെ നോട്ടിസ്. പ്രചാരണ പോസ്റ്ററുകളിൽ പേരിനൊപ്പം ഐഎഎസ് ഉപയോഗിച്ചതിനാണ് നോട്ടിസ്. സരിനോട് വരണാധികാരി വിശദീകരണം തേടി.

അഞ്ചുകൊല്ലം മുൻപ് പദവി രാജിവച്ച സരിൻ പേരിനൊപ്പം ഐഎഎസ് ഉപയോഗിക്കുന്നത് തെറ്റിദ്ധരിപ്പിക്കലെന്നാണ് കണ്ടെത്തൽ. തെരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രചരണവിഭാഗം നിരീക്ഷക സംഘമാണ് ഇത് കണ്ടെത്തിയത്. പോസ്റ്ററിൽ നിന്ന് ഉടൻ തന്നെ ഐഎഎസ് നീക്കം ചെയ്യാൻ നിർദേശം നൽകിയിട്ടുണ്ട്. അതേസമയം, തന്റെ അറിവോടെയല്ല ഐഎഎസ് ഉപയോഗിച്ചതെന്നാണ് സരിൻ നൽകിയ വിശദീകരണം.

Story Highlights- P Sarin, Assembly election 2021

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top