Advertisement

ഒമാനില്‍ 728 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

March 23, 2021
Google News 1 minute Read

ഒമാനില്‍ കൊവിഡ് ബാധിതരുടെ എണ്ണത്തിലെ വര്‍ധനവ് തുടരുന്നു. 728 പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ഏഴ് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 1,629 പേരാണ് ഒമാനില്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. പുതുതായി 728 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ഒമാനിലെ കൊവിഡ് ബാധിതരുടെ എണ്ണം 151528 ആയി ഉയര്‍ന്നു.

അതേസമയം, ഇന്ന് കൊവിഡ് മൂലം 72 രോഗികളെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതോടെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 352 ആയി. ഇതില്‍ 104 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ ആണെന്നും ഒമാന്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. അതിനിടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 139442 ആയി. 93 ശതമാനമാണ് നിലവില്‍ ഒമാനില്‍ കൊവിഡ് രോഗമുക്തി നിരക്ക്.

Story Highlights- Oman reports 728 new COVID-19 cases

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here