വേങ്ങരയിൽ ലീഗ് വിമതന് പിന്തുണ പ്രഖ്യാപിച്ച് എസ്ഡിപിഐ

SDPI support League rebellion

പികെ കുഞ്ഞാലിക്കുട്ടി മൽസരിക്കുന്ന വേങ്ങരയിൽ ലീഗ് വിമതന് പിന്തുണ പ്രഖ്യാപിച്ച് എസ്ഡിപിഐ നേരത്തെ നിർത്തിയ സ്ഥാനാർഥിയുടെ പത്രിക പിൻവലിച്ചു. അതേസമയം ലീഗ് വിമതൻ എന്ന മട്ടിൽ സ്വതന്ത്ര സ്ഥാനാർഥിയെ രംഗത്തിറക്കിയതിന് പിന്നിൽ പികെ കുഞ്ഞാലിക്കുട്ടി തന്നെയെന്നാണ് ഇടതുപക്ഷം ആരോപിച്ചു.

പികെ കുഞ്ഞാലിക്കുട്ടിയുടെ തട്ടകമായ വേങ്ങരയിൽ ലീഗ് പ്രദേശിക നേതാവായ കെപി സബാഹ് ആണ് വിമത സ്വരമുയർത്തി സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്നത്. അടിക്കടി ഉപതെരഞ്ഞെടുപ്പുകൾക്ക് കളമൊരുക്കി കുഞ്ഞാലിക്കുട്ടി വോട്ടർമാരെ പരിഹസിക്കുകയാണെന്ന് സബാഹ് പറയുന്നു. വേങ്ങരയിലെ സ്ഥാനാർഥിയെ പിൻവലിച്ച് കെപി സബാഹിന് എസ്ഡിപിഐയും പിന്തുണ പ്രഖ്യാപിച്ചു.

അതേസമയം, പികെ കുഞ്ഞാലിക്കുട്ടിയോടുള്ള അതൃപ്തി ഇടതുപക്ഷ വോട്ടായി മാറാതിരിക്കാനുള്ള തന്ത്രമാണ് സബാഹിൻ്റെ സ്ഥാനാർത്ഥിത്വമെന്നാണ് സിപിഐഎമ്മിൻറെ അനുമാനം.

Story Highlights- SDPI announces support for League rebellion in Vengara

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top