Advertisement

ലോകത്തിലെ ആദ്യ ബഹിരാകാശ ഹോട്ടൽ 2027 ൽ യാഥാർഥ്യമാകും

March 23, 2021
Google News 2 minutes Read

ലോകത്തെ ആദ്യ ബഹിരാകാശ ഹോട്ടൽ 2027 ൽ സൽക്കാരത്തിനായി തുറക്കപ്പെടും. വോയേജർ ക്ലാസ് സ്പേസ് സ്റ്റേഷൻ എന്ന് പേരിട്ടിരിക്കുന്ന ഭൂമിക്ക് പുറത്തെ ആദ്യ ഹോട്ടലിന് 400 പേരെ ഉൾക്കൊള്ളാനുള്ള ശേഷിയുണ്ടാകും. പ്രത്യേകം തീമുകൾക്കനുസരിച്ചുള്ള റസ്റ്ററന്റുകൾ, ഹെൽത്ത് സ്പാ, ലൈബ്രറി തുടങ്ങി കൺസൾട്ട് വേദികൾ വരെ ഇവിടെയുണ്ടാകും.

അമേരിക്കൻ കമ്പനിയായ ഓർബിറ്റൽ അസംബ്ലി കോർപറേഷന്റെ ഈ ബഹിരാകാശ ഹോട്ടലിന്റെ നിർമ്മാണം 2025 ൽ ആരംഭിക്കാനാണ് പദ്ധതി. കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി സംരംഭത്തിന്റെ ചെലവ് വ്യക്തമാക്കിയിട്ടില്ല. ഭൂമിയെ ഓരോ 90 മിനിട്ടിലും ഒഎസിയുടെ ബഹിരാകാശ ഹോട്ടൽ വലംവെക്കും. ചന്ദ്രന്റെ ഉപരിതലത്തിലേതിന് സമാനമായ കൃത്രിമ ഗുരുത്വാകർഷണമായിരിക്കും ഈ ഹോട്ടലിലും സഞ്ചാരികൾക്ക് അനുഭവിക്കാൻ കഴിയുക.

വ്യത്താകൃതിയിൽ ലോഹത്തിലാണ് നിർമ്മാണം. പ്രത്യേകമായി ബഹിരാകാശ ഹോട്ടലിന് പുറത്തേക്ക് സജ്ജീകരിച്ചിട്ടുള്ള പ്രത്യേക ഭാഗങ്ങളിൽ സഞ്ചാരികൾക്കും ശാസ്ത്രജ്ഞർക്കും ബഹിരാകാശ ഗവേഷണത്തിനുമുള്ള അവസരമുണ്ടാകും. ബഹിരാകാശ ഹോട്ടൽ എന്ന ആശയം പ്രാവർത്തികമാക്കാൻ ശ്രമിക്കുന്ന ആദ്യ കമ്പനിയാണ് ഒഎസി. ബഹിരാകാശ ഹോട്ടലിൽ താമസിക്കാൻ എത്തുന്ന അതിഥികൾക്ക് 15 ആഴ്ച പ്രത്യേക പരിശീലനം നിർബന്ധമാണ്. ഇതിന് ശേഷം 10 ദിവസം ബഹിരാകാശ ജീവിതം ഭൂമിയിൽ കൃത്രിമമായി അനുഭവിച്ച ശേഷമാകും സഞ്ചാരികൾ യാത്ര തിരിക്കുക. ഹോട്ടലിന്റെ നിർമ്മാണം

ബഹിരാകാശ ഹോട്ടലിന്റെ 24 ഭാഗങ്ങളാണ് അതിഥികൾക്കായി മാറ്റിവെക്കുക. ബാക്കിയുള്ള ഭാഗങ്ങൾ സർക്കാരുകൾക്കോ സ്വകാര്യ കമ്പനികൾക്കോ വാടകക്കോ സ്വന്തമായോ നൽകാൻ പദ്ധതിയുണ്ട്.

Read Also : കൃത്രിമ മാംസം ഭക്ഷിക്കുന്നു, ഇലക്ട്രിക് കാറിൽ സഞ്ചാരം, കാർബൺ പുറംതള്ളൽ തടയാൻ വിമാനയാത്ര കുറച്ചു; കാലാവസ്ഥ വ്യതിയാനത്തെ തടയാൻ ബിൽ ഗേറ്റ്സ് ചെയ്യുന്നത്!

സഞ്ചാരികളെ ഭൂമിയിൽ നിന്നും ബഹിരാകാശ ഹോട്ടലിലേക്കും തിരിച്ചും എത്തിക്കാനുള്ള ചുമതല സ്പേസ് എക്‌സിനെയാണ് ഏൽപ്പിച്ചിരിക്കുന്നത്.

Story Highlights- The World’s First Space Luxury Hotel

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here