Advertisement

പാമ്പുപിടിത്ത വീഡിയോ ചിത്രീകരിച്ച യുവാവിന്റെ കണ്ണിൽ പാമ്പു കൊത്തി; കാഴ്ചശക്തി ഭാഗീകമായി നഷ്ടപ്പെട്ടു

March 23, 2021
Google News 0 minutes Read

സാഹസികതയുടെ കാര്യത്തിൽ ഏതറ്റം വരെ പോകാനും യൂട്യൂബർമാർ തയ്യാറാണ്. അല്പം സാഹസികതയൊക്കെ ഉണ്ടെങ്കിൽ പിന്നെ വീഡിയോ ജനപ്രീയമാകാൻ അധികം താമസവുമില്ല. അത്തരത്തിൽ പാമ്പുപിടിത്ത വീഡിയോ ചിത്രീകരിച്ച യുവാവിന് പാമ്പിന്റെ ആക്രമണത്തിൽ കാഴ്ചശക്തി ഭാഗീകമായി നഷ്ടപ്പെട്ട വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവരുന്നത്.

ഫ്ലോറിഡയിലെ ഇവർ ഗ്ലേഡ് നാഷണൽ പാർക്കിലാണ് സംഭവം നടന്നത്. നിക് ബിഷപ് എന്ന 32 കാരനാണ് പാമ്പിനെ പിടികൂടി വീഡിയോ ചിത്രീകരിക്കാൻ ശ്രമിക്കവേ ആക്രമണത്തിനിരയായത്. ബർമീസ് പൈത്തൺ വിഭാഗത്തിൽ പെട്ട പാമ്പാണ് നിക് ബിഷപിനെ ആക്രമിച്ചത്. കൈയിൽ പിടിച്ച് പാമ്പിനെക്കുറിച്ച് വിശദീകരിക്കുമ്പോഴാണ് കണ്ണിലേക്ക് ആഞ്ഞ് കൊത്തിയത്. അതിനും മുൻപും പലതവണ പെരുമ്പാമ്പ് യുവാവിന്റെ കൈകളിൽ കടിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു.

ക്യാമറയിൽ നോക്കി നിക്ക് സംസാരിക്കുമ്പോഴാണ് പാമ്പ് കണ്ണ് ലക്ഷ്യമാക്കി ആക്രമിച്ചത്. കണ്ണിനുമുകളിൽ പാമ്പ് കടിച്ച ഭാഗത്തു നിന്നും ചോരയൊലിച്ച് മുഖത്തേക്കിറങ്ങുന്നത് വിഡിയോയിൽ വ്യക്തമാക്കുന്നത്. കടിയേറ്റിട്ടും അതൊന്നും കാര്യമാക്കാതെ നിക്ക് തന്റെ വീഡിയോ തുടർന്നും ചിത്രീകരിച്ചു. കടിയേറ്റ കണ്ണിന്റെ ഭാഗത്ത് കാഴ്ച ശക്തി ഭാഗീകമായി നഷ്ടപ്പെട്ടു എന്ന വാർത്തയാണ് നിക്കിനെക്കുറിച്ച് പുറത്തുവരുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here