കുംഭമേളയ്ക്കെത്തുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം: ഹൈക്കോടതി

കുംഭമേള ആഘോഷത്തിനെത്തുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി ഉത്തരാഖണ്ഡ് ഹൈക്കോടതി. 72 മണിക്കൂർ മുൻപ് നടത്തിയ കൊവിഡ് പരിശോധനയുടെ ഫലമാണ് കൊണ്ടുവരേണ്ടത്. രാജ്യത്ത് കൊവിഡ് ബാധ വ്യാപിക്കുന്ന സാഹചര്യത്തിലാണ് നിബന്ധന. ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി ഓം പ്രകാശ് ഇത് സംബന്ധിച്ച് പ്രസ്താവന പുറത്തിറക്കി.
കുംഭമേളയുമായി ബന്ധപ്പെട്ട് എല്ലാ സജീകരണങ്ങളും പൂർത്തിയായതായി ചീഫ് സെക്രട്ടറി അറിയിച്ചു. കൊവിഡ് മാർഗനിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചിരിക്കുകയാണ്.
പന്ത്രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന ഹൈന്ദവ തീർത്ഥാടന സംഗമമാണ് കുംഭമേള. പ്രയാഗ് രാജ്, ഹരിദ്വാർ, ഉജ്ജയിൻ, നാസിക് എന്നിവിടങ്ങളിലാണ് മേള നടക്കുക.
രാജ്യത്ത് കൊവിഡ് ബാധ രൂഷമായി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 47,262 പോസിറ്റീവ് കേസുകളും 275 മരണങ്ങളുമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.
രോഗവ്യാപനം ഉയരുന്ന സാഹചര്യത്തിൽ പൊതുസ്ഥലങ്ങളിലുള്ള ഹോളി ആഘോഷങ്ങൾക്ക് വിലക്കേർപ്പെടുത്തി നിരവധി സംസ്ഥാനങ്ങൾ രംഗത്തെത്തി. ഡൽഹി, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളാണ് നിരോധനം ഏർപ്പെടുത്തിയത്.
Story Highlights- Covid Negative Certificate mandatory for those attending Kumbh Mela; High Court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here