Advertisement

സ്വപ്നയുടെ രഹസ്യമൊഴി പുറത്തുവന്ന സംഭവം; എജിയുടെ കോടതിയലക്ഷ്യ നോട്ടീസിനെതിരെ കസ്റ്റംസ് കമ്മീഷണർ

March 24, 2021
Google News 1 minute Read
Customs Commissioner court notice

മുഖ്യമന്ത്രിക്കെതിരായ സ്വപ്നയുടെ രഹസ്യമൊഴി പുറത്തുവന്ന സംഭവത്തിൽ എജിയുടെ കോടതിയലക്ഷ്യ നോട്ടീസിനെതിരെ കസ്റ്റംസ് കമ്മീഷണർ സുമിത് കുമാർ. കോടതിയലക്ഷ്യ നടപടിയ്ക്ക് അനുമതി നൽകാൻ എജിയ്ക്ക് അധികാരമുണ്ടോ എന്നു പരിശോധിക്കേണ്ടതുണ്ടെന്ന് കമ്മീഷണർ പറഞ്ഞു.

കസ്റ്റംസിനെതിരായ ജയിൽ ഡിജിപിയുടെ ഹർജിയിൽ ജയിൽ വകുപ്പിന് നിയമോപദേശം നൽകിയത് എജിയാണ്. അതേ എ.ജി തന്നെ എതിർകക്ഷിക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുന്നതിൽ നിയമപരമായ പക്ഷപാതിത്വം നിലനിൽക്കുന്നു. എ.ജിയുടെ ഉദ്ദേശ്യശുദ്ധിയിൽ സംശയമുണ്ടെന്നും ആവശ്യമെങ്കിൽ എതിർ സത്യവാങ്മൂലം നൽകുമെന്നും കസ്റ്റംസ് കമ്മീഷണർ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

സിപിഐഎം നേതാവും ബാംബു കോർപ്പറേഷൻ ചെയർമാനുമായ കെ.ജെ. ജേക്കബിന്റെ പരാതിയിലായിരുന്നു കസ്റ്റംസ് കമ്മീഷണർ സുമിത് കുമാറിന് എജി നോട്ടിസയച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ എന്നിവരുടെ സഹായത്തോടെയാണ് ഡോളർ കടത്തിയതെന്നായിരുന്നു സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി.

Story Highlights- Customs Commissioner against AG’s court notice

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here