തിരുവനന്തപുരത്ത് ഭര്‍ത്താവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് കുത്തിക്കൊലപ്പെടുത്തി

തിരുവനന്തപുരം ആര്യനാട്ട് ഭര്‍ത്താവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് കുത്തികൊലപ്പെടുത്തി. ആനാട് സ്വദേശി അരുണാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയായിരുന്നു കൊലപാതകം. ഭാര്യ അഞ്ജുവിനെയും കാമുകന്‍ ശ്രീജുവിനെയും പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ രാത്രിയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. അരുണും ഭാര്യ അഞ്ജുവും പിണങ്ങി താമസിക്കുകയായിരുന്നു. അഞ്ജുവും കാമുകന്‍ ശ്രീജുവും ഒന്നിച്ച് ജീവിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ അരുണ്‍ ഈ ബന്ധം എതിര്‍ത്തിരുന്നു. അന്നുമുതല്‍ തന്നെ ഇവര്‍ കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ഇന്നലെ വൈകുന്നേരത്തോടെ അഞ്ജുവിന്റെ വീട്ടിലേക്ക് കാമുകന്‍ ശ്രീജു എത്തുകയായിരുന്നു. ഗൂഢാലോചന നടത്തിയശേഷം അരുണിനെ വിളിച്ചുവരുത്തി കുത്തികൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇവര്‍ക്ക് ഒന്‍പത് വയസുള്ള ഒരു മകള്‍ കൂടിയുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top