ജെഇഇ മെയിൻ പരീക്ഷാ ഫലം പുറത്ത്

jee main exam results declared

ജെഇഇ മെയിൻ പരീക്ഷാ ഫലം പുറത്ത്. മാർച്ച് 16-18 തിയതികളിലായി നടന്ന പരീക്ഷയുടെ ഫലമാണ് പുറത്ത് വന്നിരിക്കുന്നത്.

https://jeemain.nta.nic.in/ എന്ന ലിങ്കിൽ പരീക്ഷാ ഫലം അറിയാം.

334 നഗരങ്ങളിലായി ആറ് ലക്ഷത്തിലേറെ വിദ്യാർത്ഥികളാണ് ജെഇഇ പരീക്ഷ എഴുതിയത്. ഇന്ത്യയ്ക്ക് പുറത്തുള്ള ബഹ്രൈൻ, കൊളമ്പോ, ദോഹ, ദുബായ്, കാഠ്മണ്ഡു, കോലാലമ്പൂർ, ലഗോസ്, മസ്‌കറ്റ്, റിയാദ്, ഷാർജ, സിംഗപ്പൂർ, കുവൈറ്റ് എന്നീ 12 നഗരങ്ങളിലും പരീക്ഷ നടന്നിരുന്നു.

ഈ വർഷം നാല് തവണയാണ് ജെഇഇ പരീക്ഷ നടക്കുന്നത്. ഒന്നിലേറെ തവണ ജെഇഇ പരീക്ഷ എഴുതിയാൽ ഏറ്റവും നല്ല സ്‌കോറാണ് എടുക്കുക. ഈ സ്‌കോറാകും അഡ്മിഷനായി പരിഗണിക്കുന്നത്.

Story Highlights- jee main exam results declared

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top