‘ഫീൽ ബാഡ് ഫിലിം ഓഫ് ദി ഇയർ’; ടൊവീനോ തോമസ് ചിത്രം ‘കള’യുടെ ട്രൈയിലർ എത്തി

ടൊവീനോ തോമസിനെ നായകനാക്കി രോഹിത് വി.എസ് ഒരുക്കുന്ന ‘കള’ യുടെ ട്രൈയിലർ എത്തി. ഫീൽ ബാഡ് ഫിലിം ഓഫ് ദി ഇയർ എന്ന ടാഗ് ലൈനോടെയാണ് അണിയറപ്രവർത്തകർ ട്രെയിലർ പുറത്തിറക്കിയിരിക്കുന്നത്. ധാരാളം വയലൻസ് രംഗങ്ങൾ ഉള്ളതിനാൽ ചിത്രത്തിന് എ സർട്ടിഫിക്കറ്റ് ആണ് സെൻസർ ബോർഡ് നൽകിയത്. ചിത്രം മാർച്ച് 25 ന് തിയറ്ററുകളിലെത്തും.
ആഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടൻ, ഇബിലീസ് എന്നീ ചിത്രങ്ങൾക്കു ശേഷം രോഹിത് സംവിധാനം ചെയ്യുന്ന കള ടൊവീനോയുടെ മികച്ച ആക്ഷൻ ചിത്രങ്ങളിലൊന്നാകും. 97 കാലഘട്ടത്തിൽ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. ലാൽ, ദിവ്യ പിള്ള, ആരിഷ്, മൂർ തുടങ്ങിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സിനിമയുടെ ആക്ഷൻ രംഗങ്ങളുടെ ചിത്രീകരണത്തിനിടെ ടൊവീനോ തോമസിന് പരുക്കേറ്റിരുന്നു. പിന്നീട് ആഴ്ചകൾ നീണ്ട വിശ്രമത്തിനു ശേഷമാണ് ഷൂട്ടിംഗ് പൂർത്തിയാക്കിയത്.
Read Also : കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ഒരുമിച്ചെത്തുന്നു; പുതിയ ചിത്രത്തിന് തുടക്കം
Story Highlights- Kala Malayalam Movie Official Trailer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here