കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ഒരുമിച്ചെത്തുന്നു; പുതിയ ചിത്രത്തിന് തുടക്കം

ഒരുകാലത്ത് തെന്നിന്ത്യന്‍ ചലച്ചിത്ര ലോകത്തിലെ പ്രണയനായകന്മാരായിരുന്നു അരവിന്ദ് സ്വാമിയും കുഞ്ചാക്കോ ബോബനും. പ്രണയ ഭാവങ്ങള്‍ വിട്ട് പിന്നീട് വീരവും രൗദ്രവും ഹാസ്യവുമെല്ലാം ഈ നടന്‍മാര്‍ അനശ്വരമാക്കി. ഇപ്പോഴിതാ ഇരുവരും ഒരുമിച്ചെത്തുകയാണ് പുതിയ ചിത്രത്തില്‍. മലയാളത്തിലും തമിഴിലുമായാണ് ചിത്രം ഒരുങ്ങുന്നത്.
ഒറ്റ് എന്നാണ് ചിത്രത്തിന്റെ മലയാള പതിപ്പിന്റെ പേര്. രെണ്ടഗം എന്ന പേരില്‍ തമിഴിലും ചിത്രം പ്രേക്ഷകരിലേക്കെത്തും. രെണ്ടഗത്തിലാണ് കുഞ്ചാക്കോ ബോബനൊപ്പം അരവിന്ദ് സ്വാമിയെത്തുന്നത്. ഫെല്ലിനി ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ്ങിനും തുടക്കമായി.
അതേസമയം കുഞ്ചാക്കോ ബോബന്‍ തമിഴിലേക്ക് അരങ്ങേറ്റം കുറിക്കുന്ന ചിത്രംകൂടിയാണ് ഇത്. ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനും ദ് ഷോ പീപ്പിളിന്റെ ബാനറില്‍ തമിഴ് താരം ആര്യയും ആണ് ചിത്രത്തിന്റെ നിര്‍മാണം. ത്രില്ലര്‍ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. എസ് സജീവ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നു.
Story highlights: Arvind Swami and Kunchacko Boban new film with Fellini
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here