സംവരണം അൻപത് ശതമാനത്തിൽ കൂടുതലാകാം; മണ്ഡൽ കമ്മീഷൻ വിധി പുനഃപരിശോധിക്കണം: കേരളം സുപ്രിംകോടതിയിൽ

സംവരണം അൻപത് ശതമാനത്തിൽ കൂടുതലാകാമെന്നും, മണ്ഡൽ കമ്മീഷൻ വിധി പുനഃപരിശോധിക്കണമെന്നും കേരളം സുപ്രിംകോടതിയിൽ. മറാത്ത സംവരണക്കേസിലാണ് സംസ്ഥാന സർക്കാർ അഞ്ചംഗ ഭരണഘടന ബെഞ്ചിനെ നിലപാട് അറിയിച്ചത്.
സംവരണം അൻപത് ശതമാനത്തിൽ അധികമാകാൻ പാടില്ലെന്ന 1992ലെ ഇന്ദിര സാഹ്നി വിധി പുനഃപരിശോധിക്കാവുന്നതാണ്. സാമ്പത്തിക സംവരണം എന്ന വിഷയം ആ കാലഘത്തിൽ കണക്കിലെടുത്തിരുന്നില്ല. സംവരണ വിഷയത്തിൽ തീരുമാനമെടുക്കാനുള്ള അധികാരം സംസ്ഥാന സർക്കാരിന് തന്നെയാകണം. സംസ്ഥാനത്തിലെ പിന്നോക്ക വിഭാഗങ്ങൾ ഏതൊക്കെയാണ് എന്ന് തീരുമാനിക്കാൻ എക്സിക്യൂട്ടീവ് അധികാരികൾക്ക് കഴിയില്ലെന്നും കേരളം വാദിച്ചു.
Story Highlights- kerala in supreme court
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News