‘ചെറുക്കാന്‍ വേണം കൂട്ടായ പ്രവര്‍ത്തനം’; ഇന്ന് ലോക ക്ഷയ രോഗ നിര്‍മാര്‍ജന ദിനം

tuberculosis day

ഇന്ന് ലോക ക്ഷയരോഗ നിര്‍മാര്‍ജന ദിനം. ക്ഷയ രോഗത്തെപ്പറ്റി അവബോധം ഉണ്ടാക്കി ഭൂമുഖത്ത് നിന്ന് ഈ വ്യാധിയെ തുടച്ചുനീക്കുകയുമാണ് ഈ ദിവസത്തിന്റെ ലക്ഷ്യം.

1882 മാര്‍ച്ച് 24ന് ജര്‍മന്‍ ശാസ്ത്രജ്ഞന്‍ റോബര്‍ട്ട് കോച്ച് ആണ് ക്ഷയ രോഗത്തിനു കാരണമാകുന്ന ‘ട്യൂബര്‍ക്കിള്‍ ബാസിലസ്’ എന്ന ബാക്ടീരിയയെ കണ്ടെത്തിയത്. രോഗത്തിന്റെ ഗൗരവം കണ്ടറിഞ്ഞ് വേണ്ട അവബോധം ഉണ്ടാക്കുന്നതിന് ലോകാരോഗ്യസംഘടന ഈ ദിനം ആചരിച്ചു തുടങ്ങി. ‘ക്ഷയ രോഗത്തെ ചെറുക്കുന്നതിന് കൂട്ടായ പ്രവര്‍ത്തനം വേണം…സമയം വളരെ പരിമിതവും…സമയം കടന്നു പോകുന്നു’ എന്നതാണ് ഇത്തവണത്തെ ക്ഷയരോഗ നിര്‍മാര്‍ജന ദിനത്തിലെ പ്രമേയം.

Read Also : ഒരാള്‍ക്കെങ്കിലും സന്തോഷം പകരാം, പുഞ്ചിരി പടര്‍ത്താം; ഇന്ന് അന്താരാഷ്ട്ര സന്തോഷ ദിനം

2020 മുതല്‍ സംസ്ഥാനത്ത് ക്ഷയ രോഗം നിര്‍മാര്‍ജനം ചെയ്യാനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കി വരുന്നു. ലോകാരോഗ്യസംഘടന 2030ല്‍ ലോകത്തെല്ലായിടത്തും, ഭാരത സര്‍ക്കാര്‍ 2025ല്‍ ഇന്ത്യയില്‍ എല്ലായിടത്തും ഈ രോഗം പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യാനും ലക്ഷ്യമിട്ടിട്ടുണ്ട്. പദ്ധതിയുടെ ആദ്യ ഘട്ടമായി ക്ഷയരോഗം വരാന്‍ സാധ്യതയുള്ളവരെ കണ്ടെത്താന്‍ വീടുകയറി വിവരശേഖരണം നടത്തി ക്ഷയരോഗമുണ്ടെന്ന് ബോധ്യപ്പെട്ടവര്‍ക്ക് കൃത്യമായ ചികിത്സ ലഭ്യമാക്കുന്നു.

Story Highlights-tuberculosis, health

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top