ഒരാള്‍ക്കെങ്കിലും സന്തോഷം പകരാം, പുഞ്ചിരി പടര്‍ത്താം; ഇന്ന് അന്താരാഷ്ട്ര സന്തോഷ ദിനം

കരയാന്‍ കാരണങ്ങള്‍ ഒരുപാടുണ്ടാകും ജീവിതത്തില്‍, എന്നാല്‍ ചിരിക്കാനോ…? എപ്പോഴെങ്കിലും അങ്ങനെ ചിന്തിച്ച് നോക്കിയിട്ടുണ്ടോ.. ? ചില മനുഷ്യരുണ്ട്.. മുഖത്തൊരു പുഞ്ചിരിയില്ലാതെ അവരെ കാണാനേ കഴിയില്ല. ഇതെങ്ങനെ സാധിക്കുന്നു എന്ന് നാം അത്ഭുതപ്പെടും പലപ്പോഴും. സന്തോഷം മാത്രം നിറഞ്ഞ ജീവിതം ആയതാണോ ഇതിന് കാരണം.. അല്ലേയല്ല..

ഇരുളും വെളിച്ചവും പോലെ, രാത്രിയും പകലും പോലെ സുഖദുഖസമ്മിശ്രം തന്നെയാണ് ഓരോ ജീവിതവും. ഏത് പ്രതിസന്ധിയിലും സന്തോഷമായിരിക്കുക എന്നതാണ് പ്രധാനം. ഈ ഓര്‍മയ്ക്കായാണ് അന്താരാഷ്ട്ര സന്തോഷദിനം ദിനം ആഘോഷിക്കുന്നതും. എല്ലാ വര്‍ഷവും മാര്‍ച്ച് 20 നാണ് ഈ ദിനം ആഘോഷിക്കുന്നത്.

2013 മുതലാണ് ഐക്യരാഷ്ട്രസഭ ഇന്റര്‍നാഷണല്‍ ഹാപ്പിനസ് ഡേ ആഘോഷിക്കാന്‍ തുടങ്ങിയത്. ദാരിദ്രം ഇല്ലാതാക്കല്‍, അസമത്വം കുറയ്ക്കല്‍, പ്രകൃതിയെ സംരക്ഷിക്കല്‍ ഈ ലക്ഷ്യങ്ങളാണ് പ്രധാനമായും ഐക്യരാഷ്ട്രസംഘടനയ്ക്കുള്ളത്. ലോകത്ത് എല്ലാവരും സന്തോഷത്തോടെ കഴിയണം എന്നതാണ് ലക്ഷ്യം. മുന്നിലുള്ള ഒരാള്‍ക്കെങ്കിലും സന്തോഷം പകരാന്‍ കഴിഞ്ഞാല്‍, ഒരു പുഞ്ചിരി പടര്‍ത്താന്‍ കഴിഞ്ഞാല്‍….അതു മതി…

Story Highlights: Police killed Afro-American Man In minneapolis , police officer kim potter arrested

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top