തമിഴ്‌നാട്ടിൽ ബിജെപി അധികാരത്തിലെത്തിയാൽ സംസ്ഥാനത്തിന്റെ പേര് മാറ്റുമോ ? [24 Fact Check]

bjp changing TN name 24 fact check

തമിഴ്‌നാട്ടിൽ ബിജെപി അധികാരത്തിലെത്തിയാൽ സംസ്ഥാനത്തിന്റെ പേര് ദക്ഷിണ പ്രദേശ് എന്ന് മാറ്റുമെന്ന് വ്യാജ പ്രാചരണം. തമിഴ്‌നാട്ടിൽ ബിജെപി പുറത്തിറക്കിയ പ്രകടന പത്രികയിൽ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് നവമാധ്യമങ്ങളിൽ പ്രചരിക്കുന്ന സന്ദേശത്തിൽ പറഞ്ഞിരിക്കുന്നത്.

നീക്കത്തിനെതിരെ നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയിരിക്കുന്നത്. തമിഴ്‌നാടിന്റെ പേര് മാറ്റാൻ സമ്മതിക്കില്ലെന്നാണ് പ്രതിഷേധ പോസ്റ്റുകളുടെ ഉള്ളടക്കം.

എന്നാൽ വാർത്ത തള്ളി ബിജെപി വാക്താവ് നാരായണൻ തിരുപ്പതി രംഗത്തെത്തി. ഇത്തരത്തിലൊരു പ്രചാരണം വ്യാജമാണെന്നാണ് നാരായണൻ തിരുപ്പതിയുടെ പ്രതികരണം.

Story Highlights- bjp changing TN name 24 fact check

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top