Advertisement

ക്ലിഫ് ഹൗസിൽ പോയി എന്നത് സത്യം; കേസ് അട്ടിമറിക്കാനുള്ള നീക്കത്തിന്റെ തെളിവുകളുണ്ട് : പരാതിക്കാരി

March 25, 2021
Google News 1 minute Read
move to sabotage solar case says rape victim

സോളാർ പീഡനക്കേസിൽ ഉമ്മൻ ചാണ്ടിക്കെതിരെ തെളിവില്ലെന്ന് പറയുന്ന ക്രൈം ബ്രാഞ്ച് റിപ്പോർട്ടിനെതിരെ സോളാർ പരാതിക്കാരി. ക്ലിഫ് ഹൗസിൽ പോയി എന്നത് സത്യമാണെന്നും തെളിവുകൾ ക്രൈം ബ്രാഞ്ച് കണ്ടെത്തയില്ലെന്നും പരാതിക്കാരി പറഞ്ഞു. കേസ് അട്ടിമറിക്കാനുള്ള നീക്കത്തിന്റെ തെളിവുകൾ ഉണ്ടെന്നും പരാതിക്കാരി കൂട്ടിച്ചേർത്തു.

2012 സെപ്റ്റംബർ 9 നാണ് ക്ലിഫ് ഹൗസിൽ പോയതെന്ന് പരാതിക്കാരി പറയുന്നു. ടീം സോളാർ ജിഎം രാജശേഖരൻ നായർ ഒപ്പം ഉണ്ടായിരുന്നുവെന്നും പണം നൽകി സാക്ഷികളെ സ്വാധീനിച്ചു എന്നും സോളാർ പരാതിക്കാരി പറഞ്ഞു.

സോളാർ പീഡനക്കേസിൽ മുൻ മഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ തെളിവില്ലെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ട്. സംഭവം നടന്ന് ഏഴ് വർഷം കഴിഞ്ഞതിനാൽ ഫോൺകോൾ രേഖകൾ ലഭിക്കില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു. 2012 ഓഗസ്റ്റ് 19ന് ക്ലിഫ് ഹൗസിൽ വച്ച് ഉമ്മൻ ചാണ്ടി പീഡിപ്പിച്ചുവെന്നാണ് പരാതി. എന്നാൽ അന്നേ ദിവസം പരാതിക്കാരി ക്ലിഫ് ഹൗസിൽ എത്തിയതിന് തെളിവില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു.

Story Highlights- move to sabotage solar case says rape victim

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here