നരേന്ദ്രമോദി ആകാശം വിൽക്കുന്നു, പിണറായി വിജയൻ കടൽ വിൽക്കുന്നു: ആഞ്ഞടിച്ച് രമേശ് ചെന്നിത്തല

ramesh chennithala pinarayi vijayan

സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നരേന്ദ്രമോദി ആകാശം വിൽക്കുമ്പോൾ പിണറായി വിജയൻ കടൽ വിൽക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇനി ഒരു അവസരം കിട്ടിയാൽ കേരള തന്നെ പിണറായി വിജയൻ വിൽക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വാർത്താസമ്മേളനത്തിലാണ് അദ്ദേഹം സർക്കാരിനെതിരെ ആഞ്ഞടിച്ചത്.

“വലിയ അഴിമതിയാണ്. ഒരു അമേരിക്കൻ കുത്തക കമ്പനിക്ക് കേരളത്തിൻ്റെ കടലിനെ തീറെഴുതാനായിരുന്നു പിണറായി വിജയൻ ശ്രമിച്ചത്. കടലോര മക്കളുടെ വയറ്റത്തടിക്കുന്ന നടപടി ആയിപ്പോയി. അത് ഞാൻ പുറത്തുകൊണ്ടുവന്നപ്പോൾ എന്നെ ആദ്യം ആക്ഷേപിക്കുകയാണ് ചെയ്തത്. അവസാനം ഓരോ ഉത്തരവകളും പിൻവലിച്ച് പോകേണ്ട ഗതികേടുണ്ടായി. മുഖ്യമന്ത്രി പറഞ്ഞു, ഞാൻ അറിഞ്ഞില്ല കണ്ടില്ല. ഇപ്പോൾ അതൊക്കെ തെറ്റാണെന്ന് തെളിഞ്ഞില്ലേ? പ്രതിപക്ഷം പറഞ്ഞ ഏത് കാര്യമാണ് തെറ്റായിട്ടുള്ളത്. കേരളത്തിലെ ആഴക്കടൽ മത്സ്യബന്ധനം നടത്താൻ 400 ട്രോളറുകൾക്കും മൂന്നാല് മദർഷിപ്പുകൾക്കും വേണ്ടി 5000 കോടി രൂപയുടെ പദ്ധതി വന്നാൽ മത്സ്യത്തൊഴിലാളി പട്ടിണിയാവില്ലേ? ഞാനിത് പുറത്തുകൊണ്ടുവന്നില്ലായിരുന്നു എങ്കിൽ അവസാന ക്യബിനറ്റിൽ ഇത് പാസാക്കിയേനെ. നരേന്ദ്രമോദി ആകാശം വിൽക്കുന്നു, പിണറായി വിജയൻ കടൽ വിൽക്കുന്നു. ഇനി ഒരു അവസരം കിട്ടിയാൽ കേരള തന്നെ പിണറായി വിജയൻ വിൽക്കും.”- ചെന്നിത്തല പറഞ്ഞു.

Story Highlights- ramesh chennithala criticizes pinarayi vijayan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top