അനുമതിയില്ലാതെ ശക്തന്‍ പ്രതിമയില്‍ മാല ചാര്‍ത്തി; സുരേഷ് ഗോപിക്ക് എതിരെ നടപടിക്ക് സാധ്യത

suresh gopi

സിനിമാ താരവും തൃശൂര്‍ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപിക്ക് എതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് തൃശൂര്‍ കോര്‍പറേഷന്‍. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചുകൊണ്ട് ശക്തന്‍ പ്രതിമയില്‍ അനുമതിയില്ലാതെ മാല ചാര്‍ത്തിയതിനെതിരെയാണ് നടപടി.

സുരേഷ് ഗോപിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് വൈകീട്ട് അഞ്ചരയോടെയായിരുന്നു നൂറുകണക്കിന് ആളുകളെ അണി നിരത്തിയുള്ള റോഡ് ഷോ നടന്നത്. ശക്തന്‍ പ്രതിമയില്‍ മാല ചാര്‍ത്തി ആരംഭിച്ച റോഡ് ഷോ സ്വരാജ് റൗണ്ടിലാണ് അവസാനിച്ചത്.

Read Also : ‘ശബരിമലയിൽ നിയമനിർമാണം കൊണ്ടുവരും; വൃത്തികെട്ട രാഷ്ട്രീയക്കാരെ ക്ഷേത്രത്തിൽ നിന്ന് പുറത്താക്കണം’: സുരേഷ് ഗോപി

എന്നാല്‍ പരിപാടി കോര്‍പറേഷനെ അറിയിക്കുകയോ അനുവാദം വാങ്ങുകയോ ചെയ്യാതെയാണ് ശക്തന്‍ പ്രതിമയില്‍ മാല ചാര്‍ത്തി തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചത്. ഇതിനെതിരെയാണ് കോര്‍പറേഷന്‍ നിയമ നടപടിക്ക് ഒരുങ്ങുന്നത്.

അതേസമയം ബിജെപിയുടേത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ചൂണ്ടികാണിച്ച് എല്‍ഡിഎഫും രംഗത്തെത്തി. ആരോഗ്യം കാരണങ്ങളാല്‍ പ്രചാരണത്തില്‍ നിന്ന് വിട്ട് നിന്ന സുരേഷ് ഗോപി ഇന്നാണ് മണ്ഡലത്തിലെത്തി പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

Story Highlights- suresh gopi, assembly elections 2021

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top