ആർസിബിക്കായി ഓപ്പൺ ചെയ്യുക ദേവ്ദത്തും കോലിയും; സ്ഥിരീകരിച്ച് മൈക്ക് ഹെസൺ

Kohli Devdutt Padikkal RCB

വരുന്ന ഐപിഎൽ സീസണിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി ഇന്നിംഗ്സ് ഓപ്പൺ ചെയ്യുക ദേവ്ദത്ത് പടിക്കലും വിരാട് കോലിയുമെന്ന് ഫ്രാഞ്ചൈസിയുടെ ഡയറക്ടർ ഓഫ് ക്രിക്കറ്റ് ഓപ്പറേഷൻസ് മൈക്ക് ഹെസൺ. ഐപിഎൽ താൻ ഓപ്പൺ ചെയ്യുമെന്ന് വിരാട് കോലി അടുത്തിടെ അറിയിച്ചിരുന്നു. അത് ശരിവച്ചു കൊണ്ടാണ് ഹെസണിൻ്റെ വെളിപ്പെടുത്തൽ.

“ദേവ്ദത്ത്-കോലി സഖ്യം ബാറ്റിംഗ് ഓപ്പൺ ചെയ്യുന്നത് കാണാൻ ഞങ്ങൾ കാത്തിരിക്കുകയാണ്. പവർപ്ലേ കഴിഞ്ഞാൽ കോലിയുടെ റെക്കോർഡ് അപാരമാണ്. ബാറ്റിംഗ് ഓപ്പൺ ചെയ്യുമ്പോൾ എന്ത് നല്ല പ്രകടനമാണ് താൻ നടത്തുമെന്ന് അദ്ദേഹം അഞ്ചാം ടി-20യിൽ കാട്ടിത്തന്നു.”- ഹെസൺ പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടി-20യിൽ രോഹിത് ശർമ്മക്കൊപ്പം വിരാട് കോലിയാണ് ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്.

കോലി ഓപ്പൺ ചെയ്യുമ്പോൾ തിരിച്ചടി അസ്‌ഹറുദ്ദീനാണ്. ടീമിൽ ഉൾപ്പെട്ടാലും നാല്, അഞ്ച് സ്ഥാനങ്ങളിലേ താരത്തിനു കളിക്കാനാവൂ. ആഭ്യന്തര മത്സരങ്ങളിൽ ഓപ്പണർ സ്ഥാനത്തു കളിക്കുന്ന അസ്‌ഹറുദ്ദീന് ഇത് തിരിച്ചടി ആയേക്കും.

ഇത്തവണത്തെ ഐപിഎൽ മത്സരങ്ങൾ ഏപ്രിൽ 9ന് ആരംഭിക്കും. മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിൽ ചെന്നൈയിലാണ് ഉദ്ഘാടന മത്സരം. 6 വേദികളിലായാണ് മത്സരങ്ങൾ നടക്കുക. ചെന്നൈയോടൊപ്പം, ബാംഗ്ലൂർ, മുംബൈ, ഡൽഹി, മുംബൈ, കൊൽക്കത്ത, അഹ്മദാബാദ് എന്നിവിടങ്ങളിലാണ് മത്സരങ്ങൾ. അഹ്മദാബാദിലെ മൊട്ടേരെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ പ്ലേ ഓഫ് മത്സരങ്ങളാണ് കളിക്കുക. മെയ് 30നാണ് ഫൈനൽ.

Story Highlights- Virat Kohli and Devdutt Padikkal to open for RCB

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top