ഭാരത് ബന്ദ് ആരംഭിച്ചു

bharath bandh today

കേന്ദ്ര സർക്കാരിന്റെ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരായി സമരം ചെയ്യുന്ന കർഷകർ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ആരംഭിച്ചു. രാവിലെ ആറ് മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ് ബന്ദ്.

കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്നും മിനിമം താങ്ങുവിലയ്ക്ക് (എംഎസ്പി) നിയമപരമായ ഉറപ്പ് നൽകണമെന്നും ആവശ്യപ്പെട്ട് പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് തുടങ്ങി മറ്റ് നിരവധി സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിഷേധിക്കുന്ന ആയിരക്കണക്കിന് കർഷകർ ഡൽഹി അതിർത്തികളായ സിങ്കു, തിക്രി, ഖാസിപൂർ എന്നിവിടങ്ങളിൽ കുത്തിയിരിപ്പ് സമരം നടത്തുകയാണ്.

ബന്ദ് വിജയിപ്പിക്കാൻ സഹകരിക്കണമെന്ന് കർഷകരുടെ കൂട്ടായ്മയായ സംയുക്ത കിസാൻ മോർച്ച ജനങ്ങളോട് അഭ്യർത്ഥിച്ചു. കർഷകരുടെ പ്രതിഷേധം നാലാം മാസത്തിലെത്തുന്ന ദിവസത്തിലാണ് തങ്ങൾ ബന്ദ് ആചരിക്കുന്നതെന്ന് കർഷക നേതാവ് ബൂട്ടാ സിങ് ബുർജിൽ പറഞ്ഞു.

എന്നാൽ കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് കേരളത്തെ ബാധിക്കില്ല. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് കേരളത്തെ ബന്ദിൽ നിന്ന് ഒഴിവാക്കിയത്.

Story Highlights- bharath bandh today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top