ഗുരുവായൂരില്‍ ഡിഎസ്‌ജെപി സ്ഥാനാര്‍ത്ഥി ദിലീപ് നായരെ ബിജെപി പിന്തുണയ്ക്കും: കെ സുരേന്ദ്രന്‍

k surendran

ഗുരുവായൂരില്‍ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് ജസ്റ്റിസ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ദിലീപ് നായരെ പിന്തുണയ്ക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പ്രഖ്യാപനം വൈകിട്ട് ഉണ്ടാകുമെന്നും ദിലീപ് നായരെ പിന്തുണക്കുന്നതോടെ ഗുരുവായൂരില്‍ ത്രികോണ മത്സരമെന്നും മികച്ച വിജയം പാര്‍ട്ടിക്കുണ്ടാകുമെന്നും സുരേന്ദ്രന്‍. നേരത്തെ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനിരുന്ന അഡ്വ. നിവേദിതയുടെ നാമനിര്‍ദേശ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയിരുന്നു.

Read Also : ആര്‍ ബാലശങ്കറിന്റെ ആരോപണത്തില്‍ കഴമ്പില്ല: കെ സുരേന്ദ്രന്‍

തലശേരിയില്‍ പാര്‍ട്ടി ആരെ പിന്തുണയ്ക്കുമെന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. പത്തനംതിട്ടയില്‍ വച്ചാണ് ഇക്കാര്യം സുരേന്ദ്രന്‍ വ്യക്തമാക്കിയത്.

അതേസമയം എന്‍എസ്എസിനെതിരെ സിപിഐഎമ്മും സര്‍ക്കാരും വാളോങ്ങുന്നത് ശബരിമല വിഷയത്തില്‍ നിലപാട് എടുത്തതിന്റെ പ്രതികാരമായെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സര്‍ക്കാരിന് നിലപാട് മാറ്റമില്ല. ശബരിമലയ്‌ക്കെതിരായി എന്ത് തിരുമാനം വന്നാലും ഭക്തരെ ഉപയോഗിച്ച് ശക്തമായി പ്രതിരോധിക്കുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

Story Highlights- bjp, k surendran

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top