കൊവിഡ് വാക്സിന് ക്ഷാമം എന്ന സംസ്ഥാനങ്ങളുടെ ആരോപണം തള്ളി കേന്ദ്രം

കൊവിഡ് വാക്സിന് ക്ഷാമം എന്ന സംസ്ഥാനങ്ങളുടെ ആരോപണം തള്ളി കേന്ദ്രം. സംസ്ഥാനങ്ങൾക്ക് നൽകിയ 7.5കോടി ഡോസ് മരുന്നിൽ 5.31 കോടി മാത്രമേ ഉപയോഗിച്ചിട്ടുള്ളൂവെന്ന് ആരോഗ്യമന്ത്രാലയം പറഞ്ഞു.
കൊവിഡ് വാക്സിൻ കിട്ടാനില്ലെന്ന ആശങ്കവേണ്ടെ. 12 കോടി ഡോസ് വാക്സിൻ കൂടി സർക്കാർ ഓർഡർ ചെയ്തെന്നും ഇത് ശനിയാഴ്ച മുതൽ വിതരണം ചെയ്യുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
പശ്ചിമബംഗാൾ, ഒഡീഷ, ചത്തീസ്ഗഡ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ് വാക്സിൻ ക്ഷാമം നേരിടുന്നതായി ആരോപിച്ചത്.
Story Highlights- center dismissed covid vaccine shortage claim
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News