ഇരട്ട വോട്ടിന്റെ ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമ്മീഷനെന്ന് സിപിഐ മുഖപത്രം

വോട്ടര്‍ പട്ടിക വിവാദത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ വിമര്‍ശനവുമായി സിപിഐ. ഇരട്ട വോട്ടിന്റെ ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമ്മീഷനെന്ന് മുഖപത്രത്തിലെ മുഖപ്രസംഗത്തില്‍ സിപിഐ ആരോപിച്ചു.
പാകപ്പിഴവ് കണ്ടെത്തേണ്ട ഉത്തരവാദിത്തം രാഷ്ട്രീയപാര്‍ട്ടികളുടേത് മാത്രമെന്ന തെരഞ്ഞെടുപ്പ് ഓഫീസറുടെ നിലപാട് അല്‍പത്തമാണ്. പ്രതിപക്ഷ നേതാവിനോടുള്ള തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ സമീപനം അപലപനീയമാണെന്നും സിപിഐ വിമര്‍ശിച്ചു.
Read Also : സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്
പ്രതിപക്ഷ നേതാവ് വിഷയം കൈകാര്യം ചെയ്യുന്ന രീതി ജനാധിപത്യത്തിന് ഭീഷണിയാണ്. സ്വന്തം പാര്‍ട്ടിക്കും മുന്നണിക്കും മുന്നില്‍ ബോധ്യപ്പെടുത്താനുള്ള തെരുവു സര്‍ക്കസാണ് പ്രതിപക്ഷ നേതാവിന്റേത്. പ്രതിപക്ഷ നേതാവ് നിരന്തരം ഉന്നയിക്കുന്ന ആരോപണം കേന്ദ്ര ഭരണക്കാര്‍ക്കുള്ള അന്നമാണെന്നും മുഖപ്രസംഗം ആരോപിച്ചു.
Story Highlights-cpi, election commission, assembly elections 2021
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here