സന്ദീപ് നായരുടെ വെളിപ്പെടുത്തൽ; മറുപടി നൽകാൻ കോടതിയിൽ കൂടുതൽ സമയം ആവശ്യപ്പെട്ട് ഇ.ഡി

ED sought more time to submit reply on sandeep nair revelation

മുഖ്യമന്ത്രിയുടെ പേര് വെളിപ്പെടുത്താൻ ഇ.ഡി സമ്മർദം ചെലുത്തിയെന്ന സന്ദീപ് നായരുടെ പരാതിയിൽ മറുപടി നൽകാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഈ മാസം 30ന് വിശദമായ മറുപടി സമർപ്പിക്കാമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചു.

ഉന്നതരുടെ പേരുപറയാൻ ഇ.ഡി നിർബന്ധിച്ചുവെന്ന് കോടതിക്ക് സന്ദീപ് കത്ത് അയച്ചതിൽ ഗൂഡലോചന ഉണ്ടെന്നും ഇ.ഡി പറഞ്ഞു. കസ്റ്റഡിയിൽ ഉള്ളപ്പോൾ സന്ദീപ് നായർ പരാതി ഉന്നയിച്ചില്ലായിരുന്നുവെന്നും ഇ.ഡി പറഞ്ഞു.

ഇപ്പോഴത്തെ പരാതി കേസ് അട്ടിമറിക്കാനുള്ള നീക്കമാണെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പറഞ്ഞു.

Story Highlights- ED sought more time to submit reply on sandeep nair revelation

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top