മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രനായി മമ്മൂട്ടി; ‘വണ്‍’ തിയേറ്ററുകളില്‍

Mammootty's One in Theaters

തിയേറ്ററുകളില്‍ ചാര്‍ജ് ഏറ്റെടുത്ത് മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രന്‍. മമ്മൂട്ടി നായകനായെത്തുന്ന വണ്‍ ഇന്നു മുതലാണ് പ്രദര്‍ശനം ആരംഭിച്ചിരിക്കുന്നത്. കേരളത്തിന്റെ മുഖ്യമന്ത്രിയായാണ് ചിത്രത്തില്‍ മമ്മൂട്ടിയെത്തുന്നത് ഇതുതന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നും. കടക്കല്‍ ചന്ദ്രന്‍ എന്നാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.

സന്തോഷ് വിശ്വനാഥനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ഇച്ചായീസ് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. അതേസമയം ലേണിങ് ആപ്ലിക്കേഷനായ സൈലം ( XYLEM) ആണ് ചിത്രത്തിന്റെ എഡ്യുക്കേഷ്ണല്‍ പാര്‍ട്ണര്‍.

ബോബി – സഞ്ജയ് കൂട്ടുകെട്ടിലാണ് ചിത്രത്തിന്റെ തിരക്കഥ ഒരുങ്ങിയിരിക്കുന്നത്. വൈദി സോമസുന്ദരം ഛായാഗ്രഹണം നിര്‍വഹിക്കുന്നു. നിഷാദ് ആണ് എഡിറ്റര്‍. നിരവധി താരങ്ങളും വണ്‍ എന്ന ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. മുരളി ഗോപി, ജോജു ജോര്‍ജ്, ജഗദീഷ്, സംവിധായകന്‍ രഞ്ജിത്, സലീം കുമാര്‍, നിമിഷ സജയന്‍, സുരേഷ് കൃഷ്ണ, മാത്യു തോമസ്, അലന്‍സിയര്‍, സുധീര്‍ കരമന, രശ്മി ബോബന്‍, അര്‍ച്ചന മനോജ് തുടങ്ങിയവര്‍ വിവിധ കഥാപാത്രങ്ങളായെത്തുന്നു.

Story highlights: Mammootty’s One in Theaters

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top