മഞ്ചേശ്വരത്ത് പൊലീസ് വാഹനത്തിന് നേരെ വെടിവയ്പ്

കാസര്‍കോഡ് മഞ്ചേശ്വരത്ത് പൊലീസ് വാഹനത്തിന് നേരെ വെടിവയ്പ്. ഇന്നലെ രാത്രി 9.30ന് മിയാപദില്‍ വച്ചാണ് സംഭവം.

രാത്രിയില്‍ നാട്ടുകാര്‍ക്ക് നേരെ തോക്കുചൂണ്ടിയെന്ന വിവരത്തെ തുടര്‍ന്ന് അന്വേഷിച്ചു പോയ പൊലീസിന് നേരെയായിരുന്നു ആക്രമണം. അക്രമികള്‍ ഉപയോഗിച്ചിരുന്ന വാഹനം വഴിയില്‍ ഉപേക്ഷിച്ചു കടന്നു കളഞ്ഞത് പൊലീസ് ശ്രദ്ധയില്‍ പെട്ടു.

Read Also : സിംഗു അതിര്‍ത്തിയില്‍ കര്‍ഷകര്‍ക്ക് നേരെ വെടിവയ്പ്

തുടര്‍ന്നു പരിശോധന നടത്തി വാഹനം പൊലീസ് സ്റ്റേഷനിലേയ്ക്ക് കൊണ്ടുവരുന്നതിനിടെ വാഹനത്തിന് നേരെ രണ്ട് റൗണ്ട് വെടിവയ്പ് നടത്തുകയായിരുന്നു. സംഭവത്തില്‍ വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചെങ്കിലും ആളപായമില്ല.

മൂന്ന് പേരെ പൊലീസ് പിടികൂടി. പ്രതികൾ സഞ്ചരിച്ച വാഹനത്തിൽ നിന്ന് മൂന്ന് റിവോൾവറും കണ്ടെത്തിയിട്ടുണ്ട്. ഇവരെ ഉടൻ കേരളാ പൊലീസിന് കൈമാറും. അക്രമി സംഘത്തിലെ മറ്റുള്ളവർക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞ മാർച്ച് 19ന് മഞ്ചേശ്വരത്തെ അധോലോക സംഘങ്ങളുമായി ബന്ധമുള്ള അഞ്ച് പേരെ പൊലീസ് പിടികൂടിയിരുന്നു. ഇതിൻ്റെ തുടർച്ചയാണ് ഇപ്പോഴത്തെ സംഭവങ്ങളെന്നാണ് പൊലീസ് നിഗമനം.

Story Highlights- gun shot, kasargod

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top