രാജ്യസഭാ തെരഞ്ഞെടുപ്പ് മരവിപ്പിക്കല്‍; തെരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി ഹൈക്കോടതി

കേരളത്തില്‍ നിന്നുള്ള രാജ്യസഭാ തെരഞ്ഞെടുപ്പ് മരവിപ്പിച്ച സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി ഹൈക്കോടതി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ തിങ്കളാഴ്ചയ്ക്കകം മറുപടി നല്‍കണം.
കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. നിയമസഭാ സെക്രട്ടറി, എംഎല്‍എ എസ് ശര്‍മ
തുടങ്ങിയവര്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. സഭാ കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് തെരഞ്ഞെടുപ്പ് നടന്നാല്‍ മൂന്ന് ഒഴിവുകളില്‍ രണ്ടെണ്ണം എല്‍ഡിഎഫിന് ആയിരിക്കും ലഭിക്കുക.
അടുത്ത മാസം 12ന് കേരളത്തില്‍ നിന്ന് മൂന്ന് രാജ്യസഭാ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടത്തുമെന്ന് കമ്മീഷന്‍ കഴിഞ്ഞ 17നാണ് പ്രഖ്യാപിച്ചത്. എന്നാല്‍ നടപടികള്‍ മരവിപ്പിച്ചതായി കമ്മീഷന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നിയമ മന്ത്രാലയത്തില്‍ നിന്നു ലഭിച്ച റഫറന്‍സ് കാരണമാണ് നടപടിയെന്നും കമ്മീഷന്‍.
Story Highlights-high court, rajyasabha election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here