ഇന്ത്യയിലും ബുർഖ നിരോധിക്കണം : ഉത്തർപ്രദേശ് മന്ത്രി

should ban burqa in india says up minister

ഇന്ത്യയിലും ബുർഖ നിരോധിക്കണമെന്ന് ഉത്തർ പ്രദേശിലെ ബിജെപി മന്ത്രി. രാജ്യത്ത് ബുർഖ ധരിക്കുന്നത് വിലക്കണമെന്ന ആവശ്യം മുന്നോട്ടുവച്ചത് ഉത്തർ പ്രദേശ് മന്ത്രി ആനന്ദ് സ്വരൂപ് ശുക്ലയാണ്.

മനുഷ്യത്വത്തിന് നിരക്കാത്തവും പൈശാചികവുമായ സമ്പ്രദായമാണ് ബുർഖയെന്ന് ശുക്ല പറഞ്ഞു . മുസ്ലിം വനിതകളുടെ മേല്‍ അടിച്ചേൽപ്പിച്ച മനുഷ്യത്വരഹിതമായ നടപടിയാണ് ബുർഖയെന്നും ശുക്ല പറഞ്ഞു.

മുത്തലാഖ് നിരോധിച്ചത് പോലെ രാജ്യത്ത് ബുർഖ ധരിക്കുന്നതും നിരോധിക്കണമെന്നാണ് ശുക്ലയുടെ നിർദേശം.

Story Highlights- should ban burqa in india says up minister

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top