അരി മുടക്കരുതെന്ന് പ്രതിപക്ഷ നേതാവിനോട് മുഖ്യമന്ത്രി; അന്നം മുടക്കുന്നത് മുഖ്യമന്ത്രിയെന്ന് മറുപടി

തെരഞ്ഞെടുപ്പ് തീയതി അടുക്കുന്നതോടെ സംസ്ഥാനത്ത് രാഷ്ട്രീയ പോരും മുറുകുകയാണ്. ഭക്ഷ്യ കിറ്റ് വിതരണം തന്നെയാണ് പ്രധാന രാഷ്ട്രീയ ചർച്ചയായി മാറിയിരിക്കുന്നത്. ഭക്ഷ്യ കിറ്റ് വിതരണത്തെ ചൊല്ലി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഇന്നും കൊമ്പുകോർത്തു.

അരി മുടക്കാനുള്ള നീക്കത്തിൽ നിന്ന് പ്രതിപക്ഷ നേതാവ് പിന്മാറണമെന്ന് മുഖ്യമന്ത്രി തുറന്നടിച്ചു. സങ്കുചിത മനസിന് ഉടമയായതുകൊണ്ടാണ് ജനക്ഷേമ പ്രവർത്തനങ്ങൾ തടയാൻ ചെന്നിത്തല ശ്രമിക്കുന്നത്. പ്രതിപക്ഷ നേതാവ് ജനങ്ങളോട് മാപ്പ് പറയാൻ തയ്യാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

അതേ നാണയത്തിൽ തന്നെ ആയിരുന്നു ചെന്നിത്തലയുടെ പ്രതികരണം. ജനങ്ങളുടെ അന്നം മുടക്കുന്നത് മുഖ്യമന്ത്രിയാണെന്നായിരുന്നു ചെന്നിത്തലയുടെ മറുപടി. ഭക്ഷ്യസാധനങ്ങൾ പൂഴ്ത്തിവച്ച് തെരഞ്ഞെടുപ്പ് സമയത്ത് വിതരണം ചെയ്ത് അന്നും മുടക്കിയത് മുഖ്യമന്ത്രിയാണെന്നും ചെന്നിത്തല തിരിച്ചടിച്ചു.

Story Highlights- Pinarayi vijayan, ramesh chennithala, food kit

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top