വോട്ടര്‍ പട്ടികയിലെ ക്രമക്കേട്; ബിജെപി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കി

bjp

വോട്ടര്‍ പട്ടികയില്‍ ക്രമക്കേടില്‍ ബിജെപി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കി. ഇരട്ട വോട്ടുകള്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യണമെന്നാണ് ആവശ്യം. പി കെ കൃഷ്ണദാസ്, വി വി രാജേഷ് എന്നിവര്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ നേരില്‍ കണ്ടാണ് പരാതി നല്‍കിയത്. ഇരട്ട വോട്ട് തടയുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഉറപ്പ് നല്‍കിയതായും ബിജെപി നേതാക്കള്‍ പറഞ്ഞു.

യുഡിഎഫും എല്‍ഡിഎഫും കാലങ്ങളായി കള്ളവോട്ട് ചെയ്യുന്നുവെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചിരുന്നു. ബിജെപിക്ക് സാധ്യതയുള്ള മണ്ഡലങ്ങളില്‍ ഇരട്ട വോട്ടുകള്‍ ഉണ്ടെന്നും ബിജെപി നേതാക്കള്‍.

അതേസമയം ഇരട്ട വോട്ടില്‍ കര്‍ശന നടപടിയുമായി തിരുവനന്തപുരം ജില്ലാ കളക്ടര്‍ രംഗത്തെത്തി. ഇരട്ട വോട്ടിന് പുറമേ ഒരേ ഫോട്ടോയില്‍ വ്യത്യസ്ത പേരിലും മേല്‍വിലാസത്തിലും വോട്ടര്‍മാരെ ചേര്‍ത്തതിലും കളക്ടര്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചു.

ഇരട്ടിപ്പുളള വോട്ടര്‍മാരുടെ പട്ടിക ഉടന്‍ തയാറാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കളക്ടര്‍ തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. മാര്‍ച്ച് 30നകം വിശദ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. പട്ടികയില്‍ അപാകതയില്ലെന്ന് ബിഎല്‍ഒമാരില്‍ നിന്ന് സാക്ഷ്യപത്രം വാങ്ങണമെന്നും നിര്‍ദേശമുണ്ട്. തിരുവനന്തപുരം ജില്ലയില്‍ ഇരട്ട വോട്ടര്‍മാര്‍ കൂടുതലാണെന്നും വോട്ടര്‍പട്ടികയില്‍ വ്യാപക പൊരുത്തക്കേടുകള്‍ ഉണ്ടെന്നും കണ്ടെത്തിയ സാഹചര്യത്തിലാണ് കളക്ടറുടെ നടപടി.

Story Highlights- twin vote, bjp

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top