മുട്ടാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ പെൺകുട്ടിയുടെ അച്ഛനെ കണ്ടെത്താൻ പൊലീസ്

കളമശേരിക്ക് സമീപം മഞ്ഞുമ്മലിൽ മുട്ടാർ പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തിയ പെൺകുട്ടിയുടെ അച്ഛനെ കണ്ടെത്താനായി അന്വേഷണം ഊർജിതമാക്കി പൊലീസ്. പെൺകുട്ടിയുടെ പിതാവ് വാളയാർ ചെക്ക്‌പോസ്റ്റ് കടന്നുപോയതായി പൊലീസ് സ്ഥിരീകരിച്ചു. അന്വേഷണം കോയമ്പത്തൂരിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചു.
തിങ്കളാഴ്ച ഉച്ചയോടെയാണ് പതിമൂന്നുകാരി വൈഗയുടെ മൃതദേഹം മുട്ടാർ പുഴയിൽ നിന്ന് കണ്ടെത്തിയത്. വൈഗയ്‌ക്കൊപ്പം ഞായറാഴ്ച കാണാതായ പിതാവ് സനു മോഹനായി പുഴയിടക്കം തിരച്ചിൽ നടത്തിയിരുന്നു. അന്വേഷണം വ്യാപിക്കുന്നതിനിടെയാണ് സനു മോഹന്റെ കാർ തിങ്കളാഴ്ച പുലർച്ചെ രണ്ടിന് ചെക്ക് പോസ്റ്റ് കടന്നതായി വ്യക്തമായത്. ഇതിന്റെ ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം.
Story Highlights- Missing
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here