Advertisement

യുഎഇയില്‍ ഇന്ന് 2,304 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

March 27, 2021
0 minutes Read

യുഎഇയില്‍ ഇന്ന് 2,304 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച് അഞ്ച് പേര്‍കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 1477 ആയി. യുഎഇയില്‍ ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 453069 ആയി ഉയര്‍ന്നു. ഇന്ന് 2428 പേര്‍ കൊവിഡ് മുക്തരായതായും ആരോഗ്യരോഗ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

2,48,372 പേര്‍ക്ക് കൂടി കൊവിഡ് പരിശോധന നടത്തിയതോടെ ആകെ പരിശോധന 36.7 ദശലക്ഷമായതായി അധികൃതര്‍ വ്യക്തമാക്കി. 15129 പേരാണ് യുഎഇയില്‍ കൊവിഡ് ബാധിച്ച് ചികിത്സിലുള്ളത്. അതിനിടെ കൊവിഡ് വാക്‌സിന്‍ വിതരണം യുഎഇയില്‍ പുരോഗമിക്കുകയാണ്. ഇന്ന് 160165 ഡോസ് വാക്‌സിനാണ് യുഎഇയില്‍ നല്‍കിയത്. ഇതോടെ ആകെ വിതരണം ചെയ്ത വാക്‌സിന്‍ ഡോസുകള്‍ 79 ലക്ഷം കടന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top